Around us

കസ്റ്റംസ് കേസിലും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും അറസ്റ്റ് ചെയ്തു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് എറണാകുളം ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കും.

ഏറ്റവുമൊടുവിലത്തെ ചോദ്യം ചെയ്യലിലാണ് ശിവശങ്കറുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സ്വപ്‌ന സുരേഷില്‍ നിന്ന് ലഭിച്ചതെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിന് നേരിട്ട് പങ്കാളിത്തം ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് കോടതിയില്‍ അവകാശപ്പെട്ടത്. പുതിയ തെളിവാണിതെന്നാണ് കസ്റ്റംസ് വാദം. എന്നാല്‍ എന്താണ് തെളിവെന്ന് അറിയിച്ചിട്ടില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എം ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ ടീമിനും അറിവുണ്ടായിരുന്നുവെന്നാണ് സ്വപ്‌നയുടെ മൊഴിയായി ഇ.ഡി കോടതിയില്‍ പറഞ്ഞത്. ഇതിന് പിന്നാലെ കസ്റ്റംസ് സ്വപ്‌നയെയും ശിവശങ്കറിനെയും വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇതില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നാണ് കസ്റ്റംസിന്റെ അവകാശവാദം.

Customs Arrested M Sivasankar IAS

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT