Around us

കമ്മ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കാന്‍ ബി.ജെ.പി. മുമ്പ് വോട്ട് മറിച്ചിട്ടുണ്ട്, ഇപ്പോഴില്ലെന്ന് ഒ.രാജഗോപാല്‍

കേരളത്തില്‍ മുമ്പ് ബിജെപി വോട്ടുമറിച്ചുണ്ടാകാമെന്നും ഇപ്പോള്‍ അങ്ങനെയില്ലെന്നും ബി.ജെ.പി എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍. ഏതായാലും ജയിക്കാന്‍ പോണില്ല. എന്നാ പിന്നെ എന്തിനാ വോട്ടുകളയണെ. കമ്യൂണിസ്റ്റുകാരെ തോല്‍പിക്കണം എന്ന് പറഞ്ഞു വോട്ടുചെയ്യുന്ന ഒരു കാലഘട്ടമുണ്ടായിരുന്നുവെന്നാണ് ഒ.രാജഗോപാല്‍ പറഞ്ഞത്. അതുപഴയ കാലം. ഇപ്പോള്‍ ബിജെപി വളര്‍ന്നുവെന്നും രാജഗോപാല്‍.

സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും ഒ.രാജഗോപാല്‍. ജയിക്കാന്‍ വേണ്ടി മത്സരിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും രാജഗോപാല്‍. ബിജെപി പ്രവര്‍ത്തന ശൈലി മാറ്റേണ്ടതുണ്ടെന്നും രാജഗോപാല്‍. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ മാറ്റം അനിവാര്യമാണ്.

ഒ.രാജഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്

ഞാന്‍ പ്രതിപക്ഷത്താണ്. എന്തിനെയും കണ്ണടച്ച് വിമര്‍ശിക്കുക എന്നത് എന്റെ രീതിയല്ല. തെറ്റ് ചെയ്യുന്നതിനെ നമ്മള്‍ ശക്തമായി വിമര്‍ശിക്കുകയും വേണം. അതാണ് ഞാന്‍ ശീലിച്ചിട്ടുള്ള രാഷ്ട്രീയം. അതാണ് എന്റെ കാഴ്ചപാട്. പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങളെയാണ് ഞാന്‍ വിലയിരുത്തുന്നത്. അതില്‍ നല്ലതും ചീത്തയുമുണ്ടാകും. നല്ലതിനെ അംഗീകരിക്കുന്നു. മോശമായതിനെ എതിര്‍ക്കുന്നു. അതല്ലേ ശാസ്ത്രീയ വീക്ഷണം.

'അമ്മ' തെരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവനും ശ്വേത മേനോനും, അന്തിമ പട്ടിക പുറത്ത്

ഇത് ഒരു കഥയ്ക്കുള്ളില്‍ തന്നെ ഒരുപാട് ജോണറുകളുള്ള സിനിമയാണ്: അശ്വിന്‍ ജോസ്

ദുബായിലെ പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായം നേടി 'സുമതി വളവ്'; വെള്ളിയാഴ്ച തിയറ്ററുകളില്‍

ആ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള ഓഡീഷനായി വന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര കുട്ടികള്‍: വിധു പ്രതാപ്

'ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്': സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

SCROLL FOR NEXT