Around us

സാമ്പത്തിക പ്രതിസന്ധി: പൂട്ടിപ്പോയത് 300ലധികം വാഹനഷോറൂമുകള്‍; മൂന്ന് മാസത്തിനിടെ തൊഴില്‍ നഷ്ടമായത് 15,000 പേര്‍ക്ക്

THE CUE

തകര്‍ച്ചയിലേക്ക് കൂപ്പ് കൂത്തി രാജ്യത്തെ വാഹന വിപണി. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ മാത്രം 300ലധികം ഷോറൂമുകള്‍ ഡീലര്‍ഷിപ്പ് നിര്‍ത്തി പൂട്ടിപ്പോയെന്ന് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ്). കഴിഞ്ഞവര്‍ഷം ജൂലൈയിലെ കണക്കെടുത്താല്‍ 19 ശതമാനം ഇടിവാണ് ടൂവീലര്‍-പാസഞ്ചര്‍ വാഹനവില്‍പനയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇന്ത്യന്‍ വാഹന വിപണി നേരിടുന്നതെന്ന് സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാഥുര്‍ പറയുന്നു.

ഓരോ മാസവും ഏറ്റവും താഴെയെത്തി എന്നാണ് ഞങ്ങള്‍ കരുതുന്നത്.  ഇത്തവണ അത് 19 വര്‍ഷത്തെ റെക്കോഡാണ് വെട്ടിച്ചത്.
വിഷ്ണു മാഥുര്‍
സാമ്പത്തിക പ്രതിസന്ധി മൂലം ഉപഭോക്താക്കള്‍ക്ക് പുതിയ വാഹനം വാങ്ങാനുള്ള ആത്മവിശ്വാസം ഇല്ലാത്തതാണ് വില്‍പന കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

15,000 ജോലികള്‍ പ്രതിസന്ധിമൂലം നഷ്ടപ്പെട്ടു. വാഹന ഉപകരണ വിതരണ മേഖലയില്‍ ഉള്ളവരെയാണ് തൊഴില്‍ നഷ്ടം കൂടുതലായും ബാധിക്കുന്നത്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ കൂടുതല്‍ പേര്‍ തൊഴില്‍ രഹിതരാകുമെന്നും സിയാം ചൂണ്ടിക്കാണിക്കുന്നു. പാസഞ്ചര്‍ വാഹനങ്ങളുടെ (കാര്‍, വാന്‍ തുടങ്ങിയവ) വില്‍പനയില്‍ 31 ശതമാനമാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈ മുതല്‍ വില്‍പന കുറഞ്ഞതിനേത്തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ഉല്‍പാദനം വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. ഒറിജിനല്‍ എക്വിപ്‌മെന്റ്‌സ് നിര്‍മ്മാതാക്കള്‍ ഇതുവരെ പിരിച്ചുവിടല്‍ ആരംഭിച്ചിട്ടില്ല.

ധന്വന്തരിയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രം ദുബായില്‍ തുടങ്ങി

റോഷൻ മാത്യുവും സെറിൻ ശിഹാബും പ്രധാന വേഷങ്ങളിൽ; 'ഇത്തിരി നേര’ത്തിന്റെ ടീസർ റിലീസ് ചെയ്തു

ലോകയുടെ വിജയം കാണുമ്പോൾ വലിയ സന്തോഷം, ചിത്രം കണ്ടിട്ട് കല്യാണിക്ക് മെസ്സേജ് അയച്ചിരുന്നു: മമിത ബൈജു

'മലയാളികളെ മോശമായി ചിത്രീകരിച്ചു എന്ന് കരുതുന്നില്ല'; 'പരംസുന്ദരി' ട്രോളുകളിൽ രഞ്ജി പണിക്കർ

Prithviraj in BEAST MODE; കിടിലൻ ഗ്ലിംപ്സ് വീഡിയോയുമായി 'ഖലീഫ' ടീം

SCROLL FOR NEXT