Around us

കൊല്ലത്ത് സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിടിയില്‍; 5 പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

കൊല്ലം മണ്‍റോതുരുത്തില്‍ സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ഹോംസ്‌റ്റേ ഉടമ കൂടിയായ മണിലാല്‍ (53) ആണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അശോകന്‍ ഡല്‍ഹി പൊലീസില്‍ നിന്ന് വിരമിച്ചയാളാണ്.

ഞായറാഴ്ച രാത്രി എട്ടരയോടെ മണ്‍റോതുരുത്ത് കാനറാ ബാങ്കിന് സമീപമായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നും രാഷ്ട്രീയക്കൊലയാണെന്നും സിപിഎം ആരോപിച്ചു. കുണ്ടറ നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളില്‍ സിപിഎം ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്നും സുഹൃത്തുക്കള്‍ തമ്മില്‍ മദ്യപാനത്തിനിടെയുണ്ടായ കൊലപാതകമാണെന്നുമാണ് ബി.ജെ.പിയുടെ വിശദീകരണം. കൊലപാതക കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT