Around us

ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ തടഞ്ഞ് സി.പി.എം; പഞ്ചായത്ത് യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധം

ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. മഴുവന്നൂര്‍ പഞ്ചായത്തിലെ ആസൂത്രണ കമ്മിറ്റി യോഗത്തില്‍ അനധികൃതമായി പങ്കെടുത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. സി.പി.എം പ്രവര്‍ത്തകര്‍ സാബുവിനെ തടഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയായി.

സാബുവിനെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നാരോപിച്ച് ട്വന്റി ട്വന്റി പ്രവര്‍ത്തകരും രംഗത്തെത്തിയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

ആസൂത്രണ കമ്മിറ്റിയുടെ വൈസ് ചെയര്‍മാനാണ് സാബു ജേക്കബ്. പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതിനെ തുടര്‍ന്നാണ് യോഗത്തിനെത്തിയതെന്ന് സാബു ജേക്കബിന്റെ വാദം. ആസൂത്രണ കമ്മിറ്റി യോഗത്തിനെത്തിയ സാബുവിനെതിരെ കഴിഞ്ഞ ദിവസവും പ്രതിഷേധം നടന്നിരുന്നു. കാറില്‍ നിന്നും ഇറങ്ങാന്‍ സി.പി.എം പ്രവര്‍ത്തകര്‍ അനുവദിച്ചിരുന്നില്ല.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT