Around us

രാഹുലിനെ തെറി വിളിച്ചതില്‍ മാപ്പ് പറഞ്ഞ് സിപിഎം ജില്ലാകമ്മിറ്റിയംഗം

THE CUE

രാഹുല്‍ഗാന്ധിയെ അസഭ്യം പറഞ്ഞ സംഭവത്തില്‍ മാപ്പ് പറഞ്ഞ് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം ടി സത്യന്‍. സത്യനെതിരെ കേസുമായി മുന്നോട്ട് പോകുമെന്ന് ഗഫൂര്‍ ദ ക്യൂവിനോട് വ്യക്തമാക്കി. നന്നംമുക്ക് പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള വീടിന് അപേക്ഷിച്ച കാഞ്ഞിപ്പാടം ഗഫൂറിനോട് രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ വാട്‌സ് ആപ്പ് ഡിപിയില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ വീട് തരില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇത് വിവാദമായതോടെയാണ് സത്യന്‍ മാപ്പ് പറഞ്ഞിരിക്കുന്നത്. രാഹുല്‍ഗാന്ധിയെ പോലെയുള്ള ബഹുമാന്യനായ നേതാവിനെതിരെ അത്തരമൊരു പരാമര്‍ശം ശരിയായില്ലെന്നും എളിമയും സ്‌നേഹവുമാണ് പൊതുപ്രവര്‍ത്തകനുണ്ടാകേണ്ടതെന്നും സത്യന്‍ പറയുന്നു.

‘രാഹുല്‍ഗാന്ധിയെ പോലുള്ള രാഷ്ട്രീയ നേതാക്കാന്‍മാരെ പേഴ്‌സണല്‍ സംഭാഷണത്തിനകത്ത് വൈകാരികമായ ചില ഘട്ടങ്ങളില്‍, പ്രകോപിതമാകുന്ന ഘട്ടങ്ങളില്‍ പറഞ്ഞതാണ്. അത് പാടില്ലായിരുന്നു. ഖഫൂര്‍ എന്തു പ്രകോപനം ഉണ്ടാക്കിയാലും ഞാന്‍ അത് പറയാന്‍ പാടില്ലായിരുന്നു. രാഹുല്‍ഗാന്ധിയെ പോലെ ബഹുമാന്യനായ രാഷ്ട്രീയ നേതാവിനെതിരെ അത്തരമൊരു പരാമര്‍ശം പറഞ്ഞു പോയത് തീരെ ശരിയായില്ല. അത്തരത്തിലുള്ള പരാമര്‍ശം വരാതിരിക്കാനായി ഒരു പൊതുപ്രവര്‍ത്തകന്‍ സൂക്ഷിക്കേണ്ട എളിമയും സ്‌നേഹവും ശരീരഭാഷയും ഒക്കെ ഉണ്ടാവേണ്ടതാണ്’.

ഒരുമയോടെ പ്രവര്‍ത്തിക്കേണ്ട സമയത്ത് ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് ശരിയല്ലെന്നും സത്യന്‍ പറയുന്നു. സത്യനെതിരെയുള്ള നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഗഫൂറിന്റെ തീരുമാനം. ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ശബ്ദത്തെളിവും ഹജരാക്കിയിട്ടുണ്ടെന്നും ഗഫൂര്‍ പറഞ്ഞു.

ഇരുപത്തിയഞ്ച് വര്‍ഷമായി വാടകയ്ക്ക് കഴിയുന്ന ഗഫൂര്‍ വീടിനായി കണ്ടെത്തിയത് ചതുപ്പ് നിലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചതെന്നാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ടി സത്യന്‍ നല്‍കുന്ന വിശദീകരണം. പഞ്ചായത്ത് വീട് നല്‍കിയില്ലെങ്കില്‍ എറണാകുളത്ത് തണല്‍ ഭവന പദ്ധതിയിലുള്‍പ്പെടുത്തുമെന്ന് ഹൈബി ഈഡന്‍ എം പി അറിയിച്ചിരുന്നു.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT