Around us

പത്തുവര്‍ഷത്തിനിടെ 4 വീടുകള്‍, പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര; സക്കീര്‍ ഹുസൈനെതിരെ സി.പി.എം അന്വേഷണറിപ്പോര്‍ട്ട്

സി.പി.എം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ സി.പി.എം അന്വേഷണ റിപ്പോര്‍ട്ട്. സക്കീര്‍ ഹുസൈന്‍ പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ദുബായിലേക്ക് എന്ന് പറഞ്ഞ് ബാങ്കോക്കിലേക്കാണ് പോയത്. 10 വര്‍ഷത്തിനിടെ കളമശ്ശേരി മേഖലയില്‍ നാലു വീടുകള്‍ വാങ്ങിയതായും സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ആരോപണങ്ങളെ തുടര്‍ന്ന് സക്കീര്‍ ഹുസൈനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. നേതാവിനെ തിരുത്തുന്നതിലും തെറ്റ് ചൂണ്ടിക്കാണിക്കുന്നതിലും കളമശ്ശേരി ഏരിയാ കമ്മിറ്റിയുടെ ഭാഗത്തുനിന്നും പിഴവുണ്ടായി. സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുമ്പോള്‍ അക്കാര്യം കമ്മിറ്റികളെ അറിയിച്ചില്ല. പത്തു വര്‍ഷത്തിനിടെ നാല് വീടുകളാണ് വാങ്ങിയത്. 76 ലക്ഷം രൂപയ്ക്ക് അഞ്ചാമതൊരെണ്ണം വാങ്ങാനും നീക്കമുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം അനധികൃത സ്വത്തുസമ്പാദനത്തില്‍ സക്കീര്‍ ഹുസൈനെതിരെ അന്വേഷണമാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും പരാതി ലഭിച്ചിട്ടുണ്ട്.

മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ

പ്രീതി മുകുന്ദന്റെ കിടിലൻ ഡാൻസും, ഒപ്പം ആ 'പഴയ നിവിനും'; കളറായി 'സർവ്വം മായ'യിലെ ആദ്യഗാനം

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

SCROLL FOR NEXT