Around us

പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് യെച്ചൂരി ; 'സില്‍വര്‍ ലൈനില്‍ പരിസ്ഥിതി ആഘാത പഠനം നടത്തും'

സിപിഎം ദേശീയ നേതൃത്വം സിൽവർ ലൈൻ പദ്ധതിയിൽ കേരള സർക്കാരിന്റെ താത്പര്യത്തിന് പൂർണ പിന്തുണയാണ് നൽകിയതെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തി പരസ്യപ്പെടുത്തുമെന്നും പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലെന്നും യെച്ചൂരി വ്യക്തമാക്കി. ഡൽഹിയിൽ സിപിഎം കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ടാണ് സീതാറാം യെച്ചൂരി സംസാരിച്ചത്.

സി പി എമ്മിൽ അംഗമാകാൻ നിരീശ്വരവാദിയാകണമെന്ന നിർബന്ധമില്ലെന്ന്‌ സീതാറാം യെച്ചൂരി പറഞ്ഞു. ഹിന്ദുത്വ വിരുദ്ധതയെന്നാൽ മതവിശ്വാസത്തിന് എതിരല്ല. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം സിപിഎം അംഗീകരിക്കുന്നുവെന്നും സീതാറാം യെച്ചൂരി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

സിപിഎം ചൈനാ അനുകൂലമെന്ന് പ്രചരിപ്പിക്കാൻ പാർട്ടി വിരുദ്ധർ ശ്രമിക്കുന്നതായി സീതാറാം യെച്ചൂരി പറഞ്ഞു. വ്യാജ വാർത്തകളും കൃത്രിമ ചിത്രങ്ങളും ഉപയോഗിച്ച് പ്രചാരണം നടക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ പാർട്ടി പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും പ്രമേയത്തിലുണ്ട്.

അമേരിക്കയ്ക്ക് മുൻപിൽ പൂർണമായി കീഴടങ്ങിയ നിലപാടാണ് ബിജെപി സർക്കാരിന്റേതെന്ന് രാഷ്ട്രീയ പ്രമേയം പുറത്തിറക്കിക്കൊണ്ട് സീതാറാം യെച്ചൂരി പറഞ്ഞു. ഹിന്ദു രാഷ്ട്ര അജണ്ട നടപ്പാക്കാൻ 2019 മുതൽ ബിജെപി സർക്കാർ തീവ്രമായി ശ്രമിക്കുന്നു. സി പി എമ്മിന്റെ മുഖ്യ ലക്ഷ്യം ബിജെപിയെ തോൽപ്പിക്കുകയും ഒറ്റപ്പെടുത്തുകയുമാണ്. എല്ലാ മതേതര കക്ഷികളുമായി പാർലമെന്റിൽ യോജിച്ച് പ്രവർത്തിക്കുമെന്നും രാഷ്ട്രീയ പ്രമേയത്തിൽ വിശദീകരിക്കുന്നു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT