Around us

'ഒരു കാക്കാന്റെ പേര് കൂട്ടി മലപ്പുറത്തെത്തിച്ചാല്‍ പിന്നെ പണിയെടുക്കാന്‍ ആളുകൂടും' ; ഇസ്ലാമോഫോബിയയെന്ന് കെ.എം ഷാജി

സ്വര്‍ണ്ണക്കടത്തെന്ന് പറഞ്ഞാല്‍ ഒരു കാക്കാന്റെ പേര് കൂട്ടി മലപ്പുറത്തെത്തിച്ചാല്‍ പിന്നെ പണി എടുക്കാന്‍ ആളുകൂടുമെന്ന് കെഎം ഷാജി എംഎല്‍എ. ഇത് ഇസ്ലാമോഫോബിയയാണെന്നും ഷാജി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എല്ലാ പൊതു പ്രശ്‌നങ്ങളും കൊണ്ടു പോയി കെട്ടാനായി ഒരു കുറ്റി തറച്ച് വെച്ചിട്ടുണ്ട്. അഴിമതി,കള്ളക്കടത്ത്,കൊലപാതകം , ആയുധങ്ങള്‍ പിടിക്കുന്നത് തുടങ്ങി എല്ലാ ക്രൈമുകളും എങ്ങനെയെങ്കിലും കൊണ്ടു ചെന്നെത്തിക്കുന്ന ആ കുറ്റി ആണ് മുസ്ലിം കമ്മ്യൂണിറ്റി. ഇത് തികഞ്ഞ ഇസ്ലാമോഫോബിയയും വംശീയതയുമാണ്. 'മതമല്ല മതമല്ല മതമല്ല പ്രശ്‌നം എരിയുന്ന പൊരിയുന്ന വയറാണു പ്രശ്‌നം'എന്ന് പകല്‍ മുദ്രാവാക്യം വിളിക്കുന്ന കമ്യൂണിസ്റ്റ് ആണെങ്കിലും മതവും ദേശീയതയും കൊണ്ട് കൊത്തം കല്ല് കളിക്കുന്ന സംഘമിത്രങ്ങളാണെങ്കിലും ഈ കാര്യത്തില്‍ നല്ല ഐക്യമാണെന്നും ഷാജി വിമര്‍ശിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട റമീസ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇയാളുടെ ഉമ്മയുടെ വീട് പാണക്കാട് ആണെന്ന് കൈരളി ബ്രേക്കിംഗ് കൊടുത്തതിനെതിരെയും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെഎം ഷാജിയുടെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നമ്മുടെ നാട്ടില്‍ എല്ലാ പൊതു പ്രശ്‌നങ്ങളും കൊണ്ടു പോയി കെട്ടാനായി ഒരു കുറ്റി തറച്ച് വെച്ചിട്ടുണ്ട്; അഴിമതി,കള്ളക്കടത്ത്,കൊലപാതകം , ആയുധങ്ങള്‍ പിടിക്കുന്നത് തുടങ്ങി എല്ലാ ക്രൈമുകളും എങ്ങനെയെങ്കിലും കൊണ്ടു ചെന്നെത്തിക്കുന്ന ആ കുറ്റി ആണ് മുസ്ലിം കമ്മ്യൂണിറ്റി; ഇത് തികഞ്ഞ ഇസ്ലാമോഫോബിയയും വംശീയതയും ആണ്

പേരും പ്രദേശവുമൊക്കെ ചേര്‍ത്ത് നടത്തുന്ന ചെറിയ ടെക്‌നിക്കിലൂടെ അത് ക്ഷിപ്രസാധ്യമാവുന്നു!

ജനാധിപത്യപരമായ സമരങ്ങളെ പോലും തോല്‍പിക്കാന്‍ എളുപ്പമായ മാര്‍ഗ്ഗം അതില്‍ മതം കുത്തിക്കലക്കലും തീവ്രവാദം ആരോപിക്കലും ആണെന്ന് നാം കാണുന്നതാണല്ലോ

സ്വര്‍ണ്ണക്കടത്തെന്ന് പറഞ്ഞാല്‍ അതില്‍ ഒരു കാക്കാന്റെ പേരു കൂട്ടി മലപ്പുറത്തെത്തിച്ചാല്‍ പിന്നെ പണി എടുക്കാന്‍ ആളു കൂടും.

കടുത്ത 'ജനാധിപത്യവാദികളായി' സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുന്നവരുടെ ചാക്കില്‍ നിന്ന് പൂച്ച കരയുന്നത് കേള്‍ക്കണമെങ്കില്‍ ഈ ഒരു ഇരയെ പുറത്തെവിടെയെങ്കിലും വെച്ചാല്‍ മതി

'മതമല്ല മതമല്ല മതമല്ല പ്രശ്‌നം

എരിയുന്ന പൊരിയുന്ന വയറാണു പ്രശ്‌നം'

എന്ന് പകല്‍ മുദ്രാവാക്യം വിളിക്കുന്ന കമ്യൂണിസ്റ്റ് ആണെങ്കിലും മതവും ദേശീയതയും കൊണ്ട് കൊത്തും കല്ല് കളിക്കുന്ന സംഘമിത്രങ്ങളാണെങ്കിലും ഈ കാര്യത്തില്‍ നല്ല ഐക്യമുണ്ട്.

സ്വര്‍ണ്ണക്കടത്തിന്റെ വാര്‍ത്തകള്‍ വന്ന ദേശാഭിമാനിയും ജന്മഭൂമിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാവാന്‍ വല്യ പാടാ

ടി വി സ്‌ക്രീനില്‍ കൈരളിയും ജനവും

എംബ്ലത്തില്‍ സൂക്ഷിച്ച് നോക്കിയാലേ അറിയൂ

ഇത് തന്നെയാണ് വംശീയ വെറിയില്‍ നിങ്ങള്‍ സഖാക്കളും സംഘാക്കളും കൂടി കേരളത്തിലും വിളയിച്ചെടുക്കുന്ന ഇസ്ലാമോഫോബിയ.

'പാതിരാത്രി എനിക്ക് വെറുമൊരു സിനിമയല്ല, നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ശബ്ദം കൂടിയാണ്'; കുറിപ്പുമായി റത്തീന

മനം കവരുന്ന 'അതിശയം'; 'ഇന്നസെന്റി'ലെ ഗാനം ശ്രദ്ധ നേടുന്നു

ധന്വന്തരിയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രം ദുബായില്‍ തുടങ്ങി

റോഷൻ മാത്യുവും സെറിൻ ശിഹാബും പ്രധാന വേഷങ്ങളിൽ; 'ഇത്തിരി നേര’ത്തിന്റെ ടീസർ റിലീസ് ചെയ്തു

ലോകയുടെ വിജയം കാണുമ്പോൾ വലിയ സന്തോഷം, ചിത്രം കണ്ടിട്ട് കല്യാണിക്ക് മെസ്സേജ് അയച്ചിരുന്നു: മമിത ബൈജു

SCROLL FOR NEXT