Around us

'അവിശുദ്ധ മുന്നണിയുടെ അവിഭാജ്യ ഘടകമായി പ്രവര്‍ത്തിക്കുന്നു'; മാധ്യമങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാന്‍ സിപിഎം

ഇടതുപക്ഷത്തിനെതിരെ രൂപം കൊണ്ട അവിശുദ്ധ മുന്നണിയുടെ അവിഭാജ്യ ഭാഗമായി ഒരുസംഘം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. നവംബര്‍ ഒന്നിന് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിച്ച് സി.പി.എം പ്രതിഷേധിച്ചിരുന്നു.

മാധ്യമ നുണകളെ തുറന്ന് കാണിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണെന്നും മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്നും സി.പി.എം സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു. വാര്‍ത്തകള്‍ രാഷ്ട്രീയ താല്‍പര്യത്തോടെയാണ് നല്‍കുന്നത്. പത്രങ്ങളിലെ തലക്കെട്ടുകളും ചിത്രങ്ങളും അടിക്കുറിപ്പുകളിലും ചാനലുകളിലെ ബ്രേക്കിംഗ് ന്യൂസിലും പ്രൈം ടൈം ചര്‍ച്ചയിലും ഇക്കാര്യം തെളിഞ്ഞു കാണാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പാനലിസ്റ്റുകളെ തെരഞ്ഞെടുക്കുന്നതും ഇതേ താല്‍പര്യത്തോടെയാണ്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ മറച്ചുവെയ്ക്കുന്നുവെന്നും ആരോപിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സെക്രട്ടറിയേറ്റിന്റെ പ്രസ്താവന

മാധ്യമ നുണകള്‍ക്കെതിരെ നവംബര്‍ ഒന്നിന് സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ വിജയിപ്പിക്കുവാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു. ഇടതുപക്ഷത്തിനെതിരെ രൂപം കൊണ്ട അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണ് ഭൂരിപക്ഷ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തകളുടെ ഓരോ വാക്കിലും തലക്കെട്ടുകളിലും ചിത്രങ്ങളിലും അടിക്കുറിപ്പുകളിലും ഈ രാഷ്ട്രീയ താല്‍പര്യം തെളിഞ്ഞു കാണാം. അച്ചടി മാധ്യമങ്ങളിലെ വാര്‍ത്താവിന്യാസത്തിലും ദൃശ്യമാധ്യമങ്ങളിലെ ബ്രേക്കിംഗ് ന്യൂസിലും െ്രെപം ടൈം ചര്‍ച്ചകളിലെ വിഷയത്തേയും പാനലിസ്റ്റുകളേയും തെരഞ്ഞെടുക്കുന്നതിലും ഇതേ താല്‍പര്യമാണ് ഉള്ളത്. നിരന്തരം നുണകള്‍ നിര്‍മ്മിച്ച് വിവാദവും ആശങ്കയും സൃഷ്ടിക്കുന്നതിനാണ് മാധ്യമങ്ങള്‍ നിരന്തരം ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനോപകാരപ്രദമായ കാര്യങ്ങള്‍ സമൂഹത്തിലേക്ക് എത്താതിരിക്കാന്‍ വാര്‍ത്തകള്‍ ഇവര്‍ തമസ്‌കരിക്കുകയും ചെയ്യുന്നു.

എല്‍ഡിഎഫിനെതിരായി രൂപം കൊണ്ട അവിശുദ്ധ മുന്നണിയുടെ അവിഭാജ്യ ഭാഗമെന്ന നിലയിലാണ് ഒരു സംഘം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ മാധ്യമ നുണകളെ തുറന്നു കാണിക്കേണ്ടത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് അനിവാര്യമാണ്. അതില്‍ ഭാഗഭാക്കാകാന്‍ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

cpm against media

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT