Around us

തീരുമാനം മാറില്ല, കെ.കെ.ശൈലജക്ക് വേണ്ടിയുള്ള കാമ്പയിന്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് എ.വിജയരാഘവന്‍

കെ.കെ.ശൈലജയെ ഒഴിവാക്കിയതിനെതിരെ നടക്കുന്ന കാമ്പയിന്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. പാര്‍ട്ടി എടുത്ത തീരുമാനങ്ങള്‍ ഇന്നലെ വിശദീകരിച്ചിട്ടുണ്ട്.

പാര്‍ട്ടിയുടേത് രാഷ്ട്രീയമായും സംഘടനാപരമായതുമായ തീരുമാനമാണ്. ആ തീരുമാനം മാറ്റില്ല. സംസ്ഥാനത്തിലെ താല്‍പ്പര്യങ്ങള്‍ക്ക് പരിഗണന കൊടുത്തിട്ടുള്ള തീരുമാനമാണ്.

ആരോഗ്യമന്ത്രിയെന്ന നിലയില്‍ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ കെ.കെ ശൈലജയെ കൊവിഡ് തീവ്രമായ ഘട്ടത്തില്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. കെ.കെ ശൈലജ ടീച്ചറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററിലും ഫേസ്ബുക്കിലും കാമ്പയിന്‍ നടന്നിരുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT