Around us

ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താകേണ്ട അവസ്ഥ ഗവര്‍ണര്‍ ഉണ്ടാക്കരുത്; മുന്നറിയിപ്പുമായി സിപിഎം

ജനകീയ പ്രേേക്ഷാഭത്തിലൂടെ പുറത്താകേണ്ട അവസ്ഥ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉണ്ടാക്കരുതെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവര്‍ണറെ ചോദ്യം ചെയ്ത് വി.സി ഹൈക്കോടതിയില്‍ പോകേണ്ടതില്ല. രണ്ടാം സ്ഥാനക്കാരന്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയില്‍ വി.സി നിലപാട് അറിയിച്ചാല്‍ മതിയെന്നും എം.വി ജയരാജന്‍ പറഞ്ഞു.

ഗവര്‍ണര്‍ സര്‍വകലാശാല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. ചാന്‍സലര്‍ പദവിയില്‍ ഇനി തുടരാന്‍ ഗവര്‍ണര്‍ക്ക് അര്‍ഹതയില്ല. ഓട് പൊളിച്ചല്ല വൈസ് ചാന്‍സലര്‍ യൂണിവേഴ്‌സിറ്റിയില്‍ വന്നെതന്നും എം.വി ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി ഡോ. പ്രിയ വര്‍ഗീസിനെ നിയമിച്ചുകൊണ്ടുള്ള നിയമന നടപടികള്‍ക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ പ്രഖ്യാപിച്ചിരുന്നു. അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിലാണ് കോടതി നടപടി.

പ്രിയയുടെ നിയമനം ചോദ്യം ചെയ്ത് ജോസഫ് സ്‌കറിയ സമര്‍പ്പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഓഗസ്റ്റ് 31നാണ് ഹര്‍ജി പരിഗണിക്കുക. അതുവരെ നിയമന നടപടികള്‍ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. യു.ജി.സിയെയും കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്.

യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ നിയമനവുമായി സര്‍വകലാശാല മുന്നോട്ട് പോകുന്നത് എന്നാണ് ജോസഫ് സ്‌കറിയയുടെ പ്രധാന ആരോപണം. യു.ജി.സി മാനദണ്ഡ പ്രകാരമുള്ള അധ്യാപന യോഗ്യത പ്രിയയ്ക്കില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ആണ് യു.ജി.സിയോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ പ്രിയ വര്‍ഗീസിന്റെ യോഗ്യത പരിഗണിച്ച് യു.ജി.സി വിശദീകരണം നല്‍കണം. ഹര്‍ജിയിലെ എതിര്‍ കക്ഷിയായ പ്രിയാ വര്‍ഗീസിന് പ്രത്യേക ദൂതന്‍വഴി നോട്ടീസ് അയക്കാനും ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT