Around us

ഫ്‌ളാറ്റുടമകള്‍ക്ക് നിര്‍മ്മാതാക്കളുടെ കയ്യില്‍ നിന്നും പണം വാങ്ങി നല്‍കണമെന്ന് കോടിയേരി; ‘ഒഴിയുന്നവര്‍ക്ക് പകരം സംവിധാനമൊരുക്കണം’

THE CUE

മരടില്‍ സുപ്രീംകോടതി വിധിപ്രകാരം പൊളിക്കുന്ന ഫ്ളാറ്റുകളിലെ താമസക്കാര്‍ക്ക് നിര്‍മ്മാതാക്കളില്‍ നിന്നും നഷ്ടപരിഹാരം വാങ്ങി നല്‍കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫ്ളാറ്റുടമകള്‍ക്ക് മാനുഷിക പരിഗണന നല്‍കി ഒഴിഞ്ഞു പോകുന്ന ആളുകള്‍ക്ക് പകരം സംവിധാനം ഉണ്ടാക്കി കൊടുക്കണം. കേരള സര്‍ക്കാരിന് സുപ്രീംകോടതി കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നതെന്നും അതിനാല്‍ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനസര്‍ക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കുന്നതാണ് സുപ്രീം കോടതിയുടെ നിലപാട്. സര്‍ക്കാരിന് വിധി നടപ്പാക്കാനുള്ള ബാധ്യതയുണ്ട്. ഇത്രയും ആളുകള്‍ താമസിക്കുന്ന സ്ഥലം കുടിയൊഴിപ്പിച്ചാല്‍ മാത്രമേ പൊളിച്ചു മാറ്റല്‍ പ്രായോഗികമാക്കാനാവു. മാനുഷിക പരിഗണന നല്‍കി കൈകാര്യം ചെയ്യണം. അവര്‍ക്ക പകരം സംവിധാനം ഉണ്ടാക്കി കൊടുക്കണം. യഥാര്‍ഥ വസ്തുകകള്‍ അറിയാതെ വാങ്ങിയ ഉടമകള്‍ക്ക് ബില്‍ഡേഴ്‌സിന്റെ കയ്യില്‍ നിന്ന് എത്ര തുകയ്ക്കാണോ ഫ്‌ളാറ്റ് വാങ്ങിയത് ആ തുക തിരിച്ചു കൊടുക്കാനുള്ള ഇടപെടലുകള്‍ നടത്തണം.
കോടിയേരി ബാലകൃഷണന്‍

ഫ്ളാറ്റ് പൊളിക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. നാലു ഫ്ളാറ്റുകളിലെ വൈദ്യുതി ബന്ധം ഇന്ന് വെളുപ്പിന് അഞ്ച് മണിയോടെ കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ഫ്‌ളാറ്റുകളിലേയ്ക്കുള്ള ജലവിതരണവും വാട്ടര്‍ അതോറിറ്റി നിര്‍ത്തിയിട്ടുണ്ട്. ഫ്‌ളാറ്റ് ഉടമകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കനത്ത കനത്ത സുരക്ഷാ സന്നാഹമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.

ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഞായറാഴ്ച മുതല്‍ ഫ്‌ളാറ്റുകള്‍ ഒഴിപ്പിച്ചു തുടങ്ങും. നാല് ദിവസം കൊണ്ട് ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കും. ഒക്ടോബര്‍ 11 മുതല്‍ പൊളിക്കല്‍ നടപടി ആരംഭിക്കും. മൂന്ന് മാസം കൊണ്ട് പൊളിക്കല്‍ പൂര്‍ത്തിയാക്കി 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. ആക്ഷന്‍ പ്ലാന്‍ നാളെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.

ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ചുമതലയുള്ള മരട് നഗരസഭ സെക്രട്ടറിയും ഫോര്‍ട്ട് കൊച്ചി സബ് കളക്റ്ററുമായ സ്‌നേഹില്‍ കുമാര്‍ സിംഗ് ഇന്ന് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. ഫ്ളാറ്റുകളില്‍നിന്ന് ഇറങ്ങിക്കൊടുക്കില്ലെന്ന നിലപാടില്‍ ഉടമകള്‍ ഉറച്ചുനില്‍ക്കുകയാണ്. വൈദ്യുതിബന്ധം വിച്ഛേദിച്ചാല്‍ റാന്തല്‍ സമരവും കുടിവെള്ളം വിച്ഛേദിക്കുകയാണെങ്കില്‍ പട്ടിണിസമരവും നടത്തുമെന്ന് അവര്‍ നേരത്തെ അറിയിച്ചിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT