Around us

പാറശ്ശാലയിലെ മെഗാ തിരുവാതിര നേതാക്കള്‍ക്ക് അവമതിപ്പുണ്ടാക്കി; കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന നേതൃത്വം

കൊവിഡ് മൂന്നാം തരംഗഭീഷണിക്കും എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തിനും ഇടയില്‍ തിരുവനന്തപുരത്ത് വനിതകളെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ചതില്‍ അതൃപ്തി അറിയിച്ച് സി.പി.ഐ.എം സംസ്ഥാന നേതൃത്വം.

പാറശ്ശാലയിലെ മെഗാ തിരുവാതിര സംബന്ധിച്ച് സി.പി.ഐ.എം ജില്ലാ നേതൃത്വത്തോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടും.

ധീരജിന്റെ രക്തസാക്ഷിത്വം സൃഷ്ടിച്ച വൈകാരി അന്തരീക്ഷത്തെ പരിഗണിക്കാതെ മെഗാ തിരുവാതിര നടത്തിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തിരുവാതിര നേതാക്കള്‍ക്ക് അവമതിപ്പുണ്ടാക്കി അവതരിപ്പിച്ചതിലും സംസ്ഥാന നേതൃത്വം അതൃപ്തി അറിയിച്ചു.

വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പിണറായി വിജയനെ പാടി പുകഴ്ത്തിയ പാട്ടിനെതിരെ വലിയ എതിര്‍പ്പാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇടത് അനുഭാവികളടക്കം ഇക്കാര്യത്തില്‍ എതിര്‍പ്പ് പരസ്യമാക്കിയിരുന്നു.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT