Around us

തമിഴ്‌നാട്ടില്‍ സിപിഐഎമ്മിന്റെ ഭൂപ്രക്ഷോഭം; മൂന്ന് ജില്ലകളില്‍ ദളിതര്‍ക്ക് ഭൂമി പിടിച്ചുനല്‍കി

THE CUE

തമിഴ്നാട്ടില്‍ ദളിതര്‍ക്ക് ഭൂമി പിടിച്ചു നല്‍കി സിപിഐഎം. തിരുവണ്ണാമലൈ, ധര്‍മപുരി, ഈറോഡ് ജില്ലകളില്‍ സ്വകാര്യവ്യക്തികള്‍ ദളിതരില്‍ നിന്ന് കയ്യടക്കിവെച്ചിരുന്ന ഭൂമിയാണ് സിപിഐഎം പ്രക്ഷോഭത്തിലൂടെ തിരികെ പിടിച്ചത്. തമിഴ്നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ടും സിപിഐഎമ്മും ചേര്‍ന്ന് സമരം നടത്തി വിജയപ്പിക്കുകയായിരുന്നു.

പ്രക്ഷോഭത്തെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി പട്ടയപ്രകാരം ഭൂമി നല്‍കാമെന്ന് ഉറപ്പ് നല്‍കി.

ഈറോഡ് ജില്ലയില്‍ സത്യമംഗലം തോപ്പൂരിലെ ഏഴേക്കര്‍ ഭൂമിയാണ് സമരക്കാര്‍ പിടിച്ചെടുത്തത്. 243 പേര്‍ക്ക് പട്ടയം നല്‍കിയിരുന്ന ഭൂമിയാണിത്. 2011 ജൂണ്‍ 21ന് അഞ്ച് സെന്റ് വീതം സര്‍ക്കാര്‍ സൗജന്യമായി ഭൂമി നല്‍കുമെന്നറിയിച്ചു. 2012 ല്‍ 243 പേര്‍ക്ക് പട്ടയവും നല്‍കി. ഈ ഭൂമി പിന്നീട് സ്വകാര്യ വ്യക്തികള്‍ കയ്യേറുകയാണൂണ്ടായത്. ഡിണ്ടിഗല്‍ സിപിഐഎം മുന്‍ എംഎല്‍എ കെ ബാലഭാരതിയുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. സമരം ശക്തമായപ്പോള്‍ ഉദ്യോഗസ്ഥരെത്തി 15 ദിവസത്തിനുള്ളില്‍ പട്ടയം നല്‍കാം എന്ന് ഉറപ്പ് നല്‍കി.

ധര്‍മപുരി ജില്ലയിലെ ഉങ്കരാണ അള്ളി ഗ്രാമത്തില്‍ മൂന്നേക്കര്‍ സ്ഥലവും തിരുവണ്ണാമലയിലെ പത്തേക്കര്‍ നെല്‍പ്പാടവും സമരത്തിലൂടെ തിരിച്ചു പിടിച്ചു. തിരുവണ്ണാമലയിലെ ഭൂമി ആദി ദ്രാവിഡര്‍ക്ക് സ്വന്തമായ പഞ്ചമിനിലമാണ്. ഇരുള വിഭാഗത്തിലെ 18 പേര്‍ക്കാണ് ഇതു നല്‍കിയിരുന്നത്. ഈ ഭൂമിയും സ്വകാര്യ വ്യക്തികള്‍ കയ്യടക്കുകയായിരുന്നു. ഭൂമി കൈവശപ്പെടുത്തിയവരെ ഒഴിപ്പിച്ചു തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി അനുവദിച്ചു തരണമെന്ന് 2013ല്‍ കളക്ടര്‍ക്കും മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്.

പുതുക്കോട്ടയിലെ തെമ്മാവൂരില്‍ ഉയര്‍ന്ന ജാതിക്കാരോടൊപ്പം ദളിതര്‍ ഇരിക്കാതിരിക്കാന്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേല്‍ക്കൂര പൊളിച്ചു മാറ്റുകയും ഇരിപ്പിടങ്ങള്‍ തകര്‍ക്കുകയും ചെയ്യുക പതിവായിരുന്നു. ഇത്തരം കാത്തിരിപ്പ് കേന്ദ്രത്തില്‍ നില്‍ക്കാന്‍ പോലും സവര്‍ണ ജാതിക്കാര്‍ ദളിതരെ അനുവദിച്ചിരുന്നില്ല. ഇനിയൊരിക്കലും കാത്തിരിപ്പ് കേന്ദ്രം തകര്‍ക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട് അണ്‍ടച്ചബ്ലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി സാമുവല്‍ രാജ് വ്യക്തമാക്കി.

സമീപ പ്രദേശങ്ങളിലെ ചായക്കടകളില്‍ ദളിതര്‍ക്കും ഉയര്‍ന്ന ജാതിക്കാര്‍ക്കും രണ്ട് തരം ഗ്ലാസുകളിലാണ് ചായ നല്‍കിയിരുന്നത്. ഇതിനെതിരെ സിപിഐഎം രംഗത്ത് വരികയും അയിത്തം അവസാനിപ്പിക്കുകയും ചെയ്തു. നിയമ ലംഘനങ്ങള്‍ തുടര്‍ന്നാല്‍ ഇനിയും കടുത്ത പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് തമിഴ്‌നാട് അണ്‍ടച്ചബ്ലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ടും സിപിഐഎം നേതാക്കളും പറഞ്ഞു.

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

SCROLL FOR NEXT