Around us

പാര്‍ട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സ്വന്തം നഗ്നചിത്രം, സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയെ മാറ്റി

പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സ്വന്തം നഗ്നചിത്രം അയച്ച സംഭവത്തില്‍ സിപിഎം നേതാവിനെതിരെ നടപടി. സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി കെ പി മധുവിനെയാണ് സ്ഥാനത്ത് നിന്നും നീക്കിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കണ്ണൂരില്‍ വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഏരിയ കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ വി കുഞ്ഞികൃഷ്ണനാണ് പുതിയ ഏരിയ സെക്രട്ടറി.

നാട്ടുഗ്രാമം മുത്തത്തി എന്ന പാര്‍ട്ടിപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു കഴിഞ്ഞ ദിവസം നഗ്നചിത്രം പ്രത്യക്ഷപ്പെട്ടത്. സിപിഎം പ്രാദേശിക നേതാക്കളും പോഷക സംഘടനാ അംഗങ്ങളും ഉള്‍പ്പെടെ ഗ്രൂപ്പിലുണ്ടായിരുന്നു. ചിത്രം കണ്ട ഗ്രൂപ്പ് അംഗങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്.

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT