Around us

എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോ എന്ന് പരിശോധിച്ചില്ല, വിദ്യാഭ്യാസ വകുപ്പിനെതിരെ സിപിഎം എം.എല്‍.എമാര്‍

വിദ്യാഭ്യാസ വകുപ്പിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം എം.എല്‍.എമാര്‍. പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധിയിലാണ് വകുപ്പിനെതിരെ വിമര്‍ശനമുയര്‍ന്നത്.

ചൊവ്വാഴ്ച ചേര്‍ന്ന സി.പി.ഐ.എം നിയമസഭാകക്ഷി യോഗത്തിലാണ് വിമര്‍ശനം. എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചില്ലെന്നാണ് ഉയര്‍ന്ന വിമര്‍ശനം. പ്രതിസന്ധിയുള്ള ജില്ലകളില്‍ കൂടുതല്‍ സീറ്റ് അനുവദിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ വിമര്‍ശിച്ചുകൊണ്ടും എം.എല്‍.എമാര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് നിയമസഭയിലാണ് എം.എല്‍.എമാര്‍ക്കെതിരെ റിയാസ് വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയത്. എം.എല്‍.എമാരുടെ വിമര്‍ശനത്തിന് പിന്നാലെ പരാമര്‍ശം തെറ്റായി പോയെന്ന് റിയാസ് പറഞ്ഞു.

കരാറുകാരെ ശുപാര്‍ശയുമായി മന്ത്രിയുടെ അടുക്കലേക്ക് വിടുന്നത് എം.എല്‍.എമാര്‍ ഒഴിവാക്കണം. അല്ലെങ്കില്‍ പിന്നീടിത് മറ്റു പല വിഷയങ്ങള്‍ക്കും വഴിവെക്കുമെന്ന റിയാസിന്റെ പരാമര്‍ശത്തിനെതിരെയാണ് എം.എല്‍.എമാര്‍ രംഗത്തെത്തിയത്. പൊതുമരാമത്ത് വകുപ്പില്‍ ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.

എ.എന്‍ ഷംസീറാണ് ആദ്യം വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ കടകം പള്ളിസുരേന്ദ്രനും കെ. വി സുമേഷും റിയാസിനെതിരെ വിമര്‍ശനമുന്നയിച്ചു. ഇതിനിടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി.പി രാമകൃഷ്ണനാണ് മന്ത്രിയെ അനുകൂലിച്ചുകൊണ്ടും രംഗത്തെത്തി.

അഴിമതി ആര് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കും. പൊതുമരാമത്തിന് വകുപ്പിന് കീഴിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നിര്‍വഹിക്കാന്‍ റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കുമെന്നും അന്ന് മന്ത്രി പറഞ്ഞിരുന്നു.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT