Around us

തൃക്കാക്കര യുഡിഎഫ് ശക്തികേന്ദ്രങ്ങള്‍ കൂട്ടിയുണ്ടാക്കിയ മണ്ഡലം; ഒരു മാസത്തെ പ്രചാരവേലകൊണ്ടൊന്നും മാറ്റമുണ്ടാക്കാനാകില്ല; എസ്ആര്‍പി

തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച സീറ്റാണെന്നും ഒരു മാസത്തെ പ്രചാരണവേല കൊണ്ടൊന്നും അത് മാറ്റിയെടുക്കാനാവില്ലെന്നും മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എസ്.രാമചന്ദ്രന്‍ പിള്ള.

'' യുഡിഎഫിന്റെ ഉറച്ച സീറ്റ് അവര്‍ക്ക് കിട്ടി. ട്വന്റി ട്വന്റിയുടെയും ബി.ജെ.പിയുടെയുമെല്ലാം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചു. എല്‍.ഡി.എഫ് കുറേ കൂടി വോട്ട് നേടാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. തോല്‍വി പരിശോധിക്കും,'' എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളെ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയ മണ്ഡലമാണ് തൃക്കാക്കര. അത്തരമൊരു മണ്ഡലത്തില്‍ ഒരു മാസത്തെ പ്രചാരവേലകൊണ്ടൊന്നും ഒരു മാറ്റവും ഉണ്ടാക്കാന്‍ ആകില്ല.

യുഡിഎഫ് ശക്തി കേന്ദ്രത്തില്‍ ഇത്തവണ ഞങ്ങളൊന്ന് ശ്രമിച്ചുവെന്ന് മാത്രം. കഴിഞ്ഞ തവണ ട്വന്റി ട്വന്റി മത്സരത്തിന് ഇറങ്ങിയത് കൊണ്ടും കോണ്‍ഗ്രസിലെ തര്‍ക്കം മൂലവും യുഡിഎഫിന് വോട്ട് കുറഞ്ഞിരുന്നുവെന്നും രാമചന്ദ്രന്‍ പിളള പറഞ്ഞു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT