Around us

സി.പി.എം ദേശീയ പതാകയെ അപമാനിച്ചു; കേസെടുക്കണമെന്ന് ശബരീനാഥന്‍

സ്വാതന്ത്ര്യ ദിനത്തില്‍ സി.പി.ഐ.എം ദേശീയ പതാകയെ അപമാനിച്ചു എന്നാരോപിച്ചു യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്‍. എ.കെ.ജി സെന്ററില്‍ ദേശീയ പതാകയുയര്‍ത്തിയത് സി.പി.ഐ.എം പതാകയോട് ചേര്‍ന്നാണെന്നാണ് ശബരീനാഥന്റെ ആരോപണം.

ദേശീയ പതാകയ്‌ക്കൊപ്പം മറ്റൊരു കൊടിയുണ്ടാകരുതെന്നാണ് നിയമെന്നും സി.പി.ഐ.എം ഇത് തെറ്റിച്ചു, അതിനാല്‍ പാര്‍ട്ടിക്കെതിരെ ഇന്ത്യന്‍ ഫ്‌ളാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണമെന്നും ശബരിനാഥന്‍ പറഞ്ഞു.

''എകെജി സെന്ററില്‍ ഇന്ന് പാര്‍ട്ടി സെക്രട്ടറി ദേശീയ പതാക ഉയര്‍ത്തി. എന്നാല്‍ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍.National Flag Code 2.2 (viii) കൃത്യമായി പറയുന്നത് 'no other flag or bunting should be placed higher than or above or side by side with the National Flag'

ദേശീയ പതാക യോടൊപ്പം അതേ ഉയരത്തില്‍ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് എ.കെ.ജി സെന്ററില്‍ നടന്നത്. പാര്‍ട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്ഥാനവുമാണ്.സി.പി.ഐ.എമ്മിനെതിരെ ഇന്ത്യന്‍ ഫ്‌ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണം,'' ശബരിനാഥന്‍ പറഞ്ഞു.

75ാമത് സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ആദ്യമായാണ് സി.പി.ഐ.എം ദേശീയ പതാക ഉയര്‍ത്തിയത്. സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കാനുള്ള പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായാണ് പാര്‍ട്ടി ഓഫീസുകളില്‍ പതാക ഉയര്‍ത്തിയത്.

തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ സി.പി.ഐ.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ പതാക ഉയര്‍ത്തി. പാര്‍ട്ടി നേതാക്കളായ പി.കെ. ശ്രീമതി എം. വിജയകുമാര്‍ എം.സി. ജോസഫൈന്‍, എന്നിവരും എകെജി സെന്ററിലെ പതാക ഉയര്‍ത്തലിന് സാക്ഷ്യം വഹിച്ചു.

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനും കണ്ണൂരില്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും പതാക ഉയര്‍ത്തി. എല്ലാ ജില്ലകളിലും ദേശീയ പതാക ഉയര്‍ത്തി.

സി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാര്‍ പതാക ഉയര്‍ത്തി.

സ്വാതന്ത്ര്യ ദിനാഘോഷവും സ്വാതന്ത്ര്യ ദിനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്കും സ്വാധീനവും ജനങ്ങളിലെത്തിക്കാനുള്ള പ്രചാരണവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിലും ഇന്ത്യ എന്ന ആശയം രൂപപ്പെടുത്തുന്നതിലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കായുള്ള സംഭാവന വളരെ വലുതാണെന്നായിരുന്നു ഇതേക്കുറിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങളെക്കുറിച്ച് സി.പി.ഐ.എമ്മിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ആഗസ്ത് 15ന് രാത്രി 7 മണിക്ക് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള നടത്തുന്ന പ്രഭാഷണവുമുണ്ട്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT