Around us

മെഗാ തിരുവാതിരക്ക് ക്ഷമ ! ജില്ലാ സമ്മേളനത്തില്‍ ക്ഷമ ചോദിച്ച് സ്വാഗത സംഘം

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി മെഗാ തിരുവാതിര നടത്തിയതിന് ക്ഷമാപണവുമായി സ്വാഗത സംഘം. തിരുവാതിര നടത്തിയതും പാട്ടിലെ വരികളും സഖാക്കള്‍ക്ക് വേദനയുണ്ടാക്കിയതായി മനസിലാക്കുന്നുവെന്നും ക്ഷമാപണം നടത്തുന്നുവെന്നും സ്വാഗതസംഘം അറിയിച്ചു. സമ്മേളന പ്രതിനിധികള്‍ക്ക് നന്ദി പറയുന്നതിനിടെയാണ് ക്ഷമാപണം നടത്തിയത്.

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാകുന്നതിനിടെയാണ് സിപിഐഎം സമ്മേളനത്തോടനുബന്ധിച്ച് അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത തിരുവാതിര നടന്നത്. പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള തിരുവാതിര.

സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും പാര്‍ട്ടി ചരിത്രവും പ്രമേയമാക്കിയായിരുന്നു തിരുവാതിര കളി അവതരിപ്പിച്ചത്. 500ഓളം പേര്‍ തിരുവാതിര കാണാനും 502 പേര്‍ തിരുവാതിരയില്‍ പങ്കെടുക്കാനും എത്തിയിരുന്നു.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT