Around us

‘കണ്ണില്‍ ചോരയില്ലാത്ത നടപടി’; ശിക്ഷിക്കപ്പെടേണ്ടത് ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ അല്ലെന്ന് സിപിഐഎം

THE CUE

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റിലെ താമസക്കാരുടെ സമരത്തെ പിന്തുണച്ച് സിപിഐഎം. മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് അപ്രായോഗികമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിധി ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നതാണ്. ഫ്‌ളാറ്റിലുള്ള താമസക്കാര്‍ അവരുടേതല്ലാത്ത കാരണത്താല്‍ ശിക്ഷിക്കപ്പെടുകയാണ്. നിയമലംഘനം നടത്തിയവര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ഇത് കണ്ണില്‍ ചോരയില്ലാത്ത തീരുമാനമാണ്. നിയമപരമായി എന്ത് ചെയ്യണമെന്ന് ആലോചിക്കണം.
കോടിയേരി ബാലകൃഷ്ണന്‍

ഫ്‌ളാറ്റിലെ താമസക്കാരോട് അനുകമ്പ കാണിക്കണം. മാനുഷികമായ ഒരു പരിഗണനയാണ് വിഷയത്തിന് കൊടുക്കേണ്ടത്. ഫ്‌ളാറ്റില്‍ താമസിക്കുന്നവരുടെ പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഫ്ളാറ്റിലെ താമസക്കാര്‍ക്ക് വേണ്ടി സമരരംഗത്തിറങ്ങുകയാണെന്ന് സിപിഐഎം വ്യക്തമാക്കിയിരുന്നു. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച്ച രാവിലെ മുതല്‍ മരട് മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും.  

മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസും രംഗത്തെത്തി. ഫ്‌ളാറ്റ് വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുഭാവപൂര്‍ണമായ നിലപാടെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഫ്‌ളാറ്റുടമകള്‍ തെറ്റുകാരല്ല. മിക്ക ഫ്‌ളാറ്റുടമകള്‍ക്കും കയറിക്കിടക്കാന്‍ വേറെ കിടപ്പാടമില്ല. ഫ്‌ളാറ്റ് നിര്‍മ്മിച്ചവരും അതിന് അനുമതി നല്‍കിയവരും ചെയ്ത തെറ്റിന് താമസക്കാരെ ശിക്ഷിക്കുന്നത് ശരിയല്ല. പൊളിക്കേണ്ടി വന്നാല്‍ തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

SCROLL FOR NEXT