Around us

'പാര്‍ട്ടിയെ എ.കെ.ജി സെന്ററിന്റെ അടിമയാക്കി'; കാനത്തിനെതിരെ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന കൗണ്‍സില്‍

സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയെ എ.കെ.ജി സെന്ററില്‍ കൊണ്ടുപോയി കെട്ടിയെന്നായിരുന്നു വിമര്‍ശനം. ജോസ് കെ. മാണിയുടെ കാര്യത്തില്‍ പ്രഖ്യാപിച്ച നിലപാടില്‍ നിന്ന് പിന്നോട്ട് പോയതും, ബിനീഷ് കോടിയേരിയെ പിന്തുണച്ചതും, കൊല്ലത്ത് ഏകപക്ഷീയമായി എടുത്ത സംഘടന നടപടിയുമാണ് കാനത്തെ പ്രതിരോധത്തിലാക്കിയത്.

കൊല്ലം നിര്‍വാഹക സമിതിയില്‍ പരസ്പരം പോര്‍വിളി നടത്തിയ പി.എസ്.സുപാനിനെ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും, ആര്‍.രാജേന്ദ്രനെ താക്കീത് ചെയ്യാനുമാണ് സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചത്. ഒരാള്‍ക്ക് മാത്രം സസ്‌പെന്‍ഷന്‍ എന്നത് ന്യായീകരിക്കാനാകില്ലെന്നും, നടപടി ഉചിതമായ സമയത്തല്ലെന്നും മന്ത്രി വി.എസ്.സുനില്‍കുമാര്‍ വിമര്‍ശിച്ചു. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കാനം തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാര്‍ട്ടിയെ എ.കെ.ജി സെന്ററിന്റെ അടിമയാക്കിയെന്നായിരുന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ ആരോപിച്ചത്. അതേസമയം സി.പി.എമ്മിന്റെ അടിമയാക്കി സി.പിഐയെ മാറ്റിയെന്ന വിമര്‍ശനം തനിക്കെതിരെ ഉണ്ടായിട്ടില്ലെന്നായിരുന്നു കാനം മനോരമ ന്യൂസിനോട് പ്രതികരിച്ചത്. ചില കേന്ദ്രങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കാനം പറഞ്ഞു.

'പ്രണയ പരാ​ഗം, ചടുല വികാരം', വിന്റേജ് മൂഡുമായി "പെറ്റ് ഡിറ്റക്ടീവിലെ" 'തരളിത യാമം' പ്രമോ ​ഗാനം

'ഭൂമി ഉണരുമ്പോൾ ചോര മണം', വൺ മില്യൺ കടന്ന് 'നൈറ്റ് റൈഡേഴ്സി'ലെ 'ഭൂതഗണം'

റിമ കല്ലിങ്കലിന്റെ "തിയേറ്റർ" IX യാൾട്ട ചലച്ചിത്രമേളയിലേക്ക്, ചിത്രത്തിന് അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ വേർഡ് പ്രീമിയർ

ഇത്തവണ പെപ്പെയ്ക്കൊപ്പം ഒരു ആനയുമുണ്ട്, ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബി​ഗ് ബഡ്ജറ്റ് ചിത്രം 'കാട്ടാളൻ' തയ്‌ലൻഡിൽ ഷൂട്ടിം​ഗ് ആരംഭിച്ചു

ബാലാമണി ഇമേജിൽ പരിചിതയായ നവ്യയിൽ നിന്നൊരു മാറ്റമാണ് 'പാതിരാത്രി', അതെനിക്ക് ചലഞ്ചിങ്ങ് ആയി തോന്നി; റത്തീന

SCROLL FOR NEXT