Around us

‘ഗവര്‍ണറുടെത് ഒറ്റുകാരന്റെ ദൗത്യം’; ഹവാല കൈപ്പറ്റിയ പാരമ്പര്യം മലയാളി മറന്നിട്ടില്ലെന്ന് സിപിഐ നേതാവ് പി പ്രസാദ്

THE CUE

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒറ്റുകാരന്റെ ദൗത്യമാണ് നിര്‍വഹിക്കുന്നതെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ്. പ്ലാസി യുദ്ധത്തില്‍ സിറാജ്-ഉദ്-ദൗളയെ ഒറ്റിയ മിര്‍ ജാഫറിന്റെ റോളാണ് ഗവര്‍ണര്‍ക്കുള്ളത്. ജെയിന്‍ സഹോദരന്‍മാരില്‍ നിന്നും ഹവാല കൈപ്പറ്റിയ പാരമ്പര്യമാണ് ആരിഫ് മുഹമ്മദ് ഖാനുള്ളത്. അത്തരമൊരു വ്യക്തിക്ക് ഭരണഘടനയെക്കുറിച്ച് പറയാനുള്ള രാഷ്ട്രീയ ധാര്‍മ്മികതയില്ലെന്നും പി പ്രസാദ് ദ ക്യുവിനോട് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1991ല്‍ കശ്മീരില്‍ നിന്നും അറസ്റ്റ് ചെയ്ത ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരവാദികളില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നാണ് ജയില്‍ ഹവാലക്കേസ് പുറത്തറിയുന്നത്. വിഘടനവാദത്തിന് നേതൃത്വം കൊടുക്കുന്ന സംഘടനയ്ക്ക് പണം നല്‍കിയ ജയിന്‍ സഹോദരന്‍മാരില്‍ നിന്നും കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കള്‍ പണം കൈപ്പറ്റിയിരുന്നു. ഏഴരക്കോടി രൂപ ആരിഫ് മുഹമ്മദ് ഖാനും വാങ്ങിയെന്ന് പിടിച്ചെടുത്ത ഡയറിയിലുണ്ടായിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് തേച്ച് മാച്ച് കളഞ്ഞെങ്കിലും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്ന മലയാളി അതൊന്നും മറക്കില്ലെന്നും പി പ്രസാദ് പറയുന്നു.

ഹവാലക്കാരുമായി ഉള്‍പ്പെടെ അവിശുദ്ധ ബന്ധം ഉണ്ടായിരുന്ന പാരമ്പര്യമാണ് കേരളാ ഗവര്‍ണറുടെത്. അദ്ദേഹമാണ് ഭരണഘടനയെക്കുറിച്ചൊക്കെ പറയുന്നത്. ആരിഫ് മുഹമ്മദ് ഖാന്‍ ആരാണെന്ന ധാരണ ഞങ്ങള്‍ക്കുണ്ട്.
പി പ്രസാദ്

കാശ്മിരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടി തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന ഹിസ്ബുള്‍ മുജാഹിദിനില്‍ നിന്നും പണം കൈപ്പറ്റാന്‍ ഒരു മടിയും ഇല്ലാതിരുന്ന വ്യക്തിയാണ്. രാഷ്ട്രീയ ധാര്‍മ്മികയുടെ പാരമ്പര്യം പറയാന്‍ അദ്ദേഹത്തിനില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്നും പി പ്രസാദ് പറയുന്നു.

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

SCROLL FOR NEXT