Around us

'പൊലീസിലെ ആര്‍.എസ്.എസ് ഗ്യാങ്ങ്', ആനി രാജയ്‌ക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കാന്‍ കേരള സി.പി.ഐ

സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ സെക്രട്ടറിയുമായ ആനി രാജ കേരള പൊലീസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി. ആനി രാജയുടെ നടപടിക്കെതിരെ ദേശീയ നേതൃത്വത്തില്‍ പരാതി ഉന്നയിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. വിമര്‍ശനം അറിയിക്കേണ്ടത് പാര്‍ട്ടി ഫോറത്തിലാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

ബുധനാഴ്ച കേരള പൊലീസിനെതിരെ ആനി രാജ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്.

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന് ആനി രാജ പറഞ്ഞിരുന്നു. സമീപകാലത്തെ പൊലീസിന്റെ പല ഇടപെടലുകളും ഇത്തരത്തില്‍ സംശയിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്നും ആനി രാജ പറഞ്ഞു.

ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പൊലീസ് ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തുന്നതായും അവര്‍ ആരോപിച്ചിരുന്നു.

ഗാര്‍ഹിക പീഡനം നിയമം സംസ്ഥാനത്ത് കാര്യക്ഷമമായി നടക്കുന്നില്ലെന്നും അതിനായി പ്രത്യേക വകുപ്പ് വേണം. പൊലീസുകാര്‍ക്ക് ഗാര്‍ഹിക പീഡന നിയമവുമായി ബന്ധപ്പെട്ട് ഒരു നിയമാവബോധം ഉണ്ടാക്കികൊടുക്കണം. ഇക്കാര്യം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മുന്നില്‍ ആവശ്യമായി അവതരിപ്പിക്കുമെന്നും ആനി രാജ പറഞ്ഞിരുന്നു.

'' പ്രത്യേക വനിതാ ശിശുക്ഷേമ മന്ത്രാലയം രൂപീകരിക്കണം. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി സ്വതന്ത്ര ചുമതലയുള്ള മന്ത്രിയുണ്ടാകണമെന്ന ആവശ്യം മാധ്യമങ്ങള്‍ മുഖാന്തരം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അറിയിക്കുകയാണ്,'' ആനി രാജ പറഞ്ഞു. ആറ്റിങ്ങലിലെ സംഭവത്തില്‍ പൊലീസുകാരിക്കെതിരെ ദളിത് പീഡനത്തിന് കേസ് എടുക്കണം. എല്ലാവരും കണ്ട കാര്യത്തില്‍ എന്ത് അന്വേഷണമാണ് പൊലീസ് മേധാവി നടത്തുന്നത് എന്നും ആനി രാജ ചോദിച്ചു.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT