Around us

ചാണകചിപ്പ് റേഡിയേഷന്‍ തടയുമെന്നതിന് തെളിവുണ്ടോ? ചോദ്യവുമായി 400 ശാസ്ത്രജ്ഞര്‍

റേഡിയേഷനെ ചെറുക്കാന്‍ കഴിയുമെന്നവകാശപ്പെട്ട് ചാണക ചിപ്പ് പുറത്തിറക്കിയ രാഷ്ട്രീയ കാമധേനു ആയോഗിനെതിരെ രാജ്യത്തെ 400 ശാസ്ത്രജ്ഞര്‍. പശു ചാണകം മൊബൈല്‍ ഹാന്‍സ്‌സെറ്റുകളില്‍ നിന്നുള്ള റേഡിയേഷന്‍ കുറയ്ക്കുമെന്നതിന് എന്താണ് തെളിവുള്ളതെന്ന് ശാസ്ത്രജ്ഞര്‍ ചോദിച്ചു. രാഷ്ട്രീയ കാമധേനു ആയോഗിന് ശാസ്ത്രജ്ഞര്‍ കത്തയച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ഐ.ഐ.ടി മുംബൈ , ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ചാണകചിപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പരീക്ഷണങ്ങള്‍ എവിടെ, എപ്പോള്‍ നടന്നുവെന്ന് കത്തില്‍ ചോദിക്കുന്നു. പരീക്ഷണത്തിന് നേതൃത്വം നല്‍കിയതാരാണെന്നും എത്ര പണം ചിലവിട്ടെന്നും വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അവകാശവാദങ്ങളല്ല, തെളിവുകളാണ് സയന്‍സിന്റെ അടിസ്ഥാനമെന്ന് ഐ.ഐ.ടി. മുബൈയിലെ പ്രൊഫസര്‍ അഭിജിത്ത് മജുംദാര്‍ ചൂണ്ടിക്കാണിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചാണക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാമധേനു ദീപാവലി അഭിയാന്‍ എന്ന ക്യാമ്പെയിന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ചാണകചിപ്പ് പുറത്തിറക്കിയത്.

'ദീപിക പദുകോൺ കൽക്കി രണ്ടാം ഭാഗത്തിൽ ഉണ്ടാകില്ല'; ഔദ്യോഗികമായി അറിയിച്ച് നിർമ്മാതാക്കൾ

'കൂമൻ' ആവർത്തിക്കാൻ ആസിഫ് അലി-ജീത്തു ജോസഫ് കൂട്ടുകെട്ട്; 'മിറാഷ്' നാളെ തിയറ്ററുകളിലേക്ക്

ലോകയുടെ 10 കോപ്പികളെങ്കിലും ഉടൻ തന്നെ ബോളിവുഡിൽ കാണാം, അവിടെ നടക്കുന്നത് വില കുറഞ്ഞ അനുകരണം: അനുരാഗ് കശ്യപ്

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

SCROLL FOR NEXT