Around us

കൊറോണ വൈറസില്‍ വീണ്ടും ജനിതക മാറ്റം; വ്യാപകമായി പടര്‍ന്ന് പിടിക്കാമെന്ന് പഠനം

കൊറോണ വൈറസില്‍ തുടര്‍ച്ചയായ ജനിതകമാറ്റം സംഭവിക്കുന്നതായും അതിലൊന്ന് വ്യാപകമായി പടര്‍ന്ന് പിടിച്ചേക്കാമെന്നും പഠനം. അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന പഠനത്തിലാണ് കണ്ടെത്തല്‍. അയ്യായിരത്തിലധികം ജനിതക മാതൃകകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈറസുകളില്‍ ജനിതകമാറ്റം സംഭവിക്കുന്നുണ്ടെങ്കിലും മിക്കതും നിസാരമാണ്. കൊറേണ വൈറസിലെ ജനികമാറ്റം ഗുരുതരമാണോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. വ്യാപനത്തെക്കുറിച്ചാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പ്രാഥമികമായ പഠനമാണ് നടന്നത്.

ജനിതകമാറ്റം സംഭവിക്കുന്നതിലൂടെ രോഗാണു കൂടുതല്‍ പേരിലേക്ക് എത്തുന്നതിലൂടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തിരിച്ചടിയാകുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. വാക്‌സിന്‍ ഗവേഷണത്തില്‍ സഹായകരമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ പ്രതീക്ഷ. കൊറോണ വൈറസ് പല തവണകളായി ഹൂസ്റ്റണിലെത്തിയെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. വിമാനയാത്രയിലൂടെയാണ് ആദ്യമെത്തിയത്. ആ വൈറസില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. പിന്നീടുള്ള ഘട്ടങ്ങളിലും വൈറസില്‍ ജനിതകമാറ്റം ഉണ്ടാകുന്നുവെന്നാണ് കണ്ടെത്തല്‍.

'ലോക'യുടെ മുഴുവൻ ലോകങ്ങളുടെയും റഫ് വിഷ്വലൈസേഷൻ നടത്തിയിട്ടുണ്ട്: എ ഐ വിഷ്വലൈസർ അജ്മൽ ഹനീഫ് അഭിമുഖം

ഒരു തീപ്പൊരി മതി, ആളിക്കത്താൻ; അതിന് വേണ്ടി നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം: ഷിബിന്‍ എസ് രാഘവ്

രാജ്യത്തെ മികച്ച സംരംഭങ്ങളിലൊന്ന്; MYOPക്ക് ഭാരത് സംരംഭകത്വ അവാർഡ്

വരുന്നു മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ' ടീസർ സെപ്റ്റംബർ 18ന്

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

SCROLL FOR NEXT