Around us

മോദി ശരിക്കും ലോകനേതാവായി, ഇന്ത്യക്കാര്‍ക്ക് ഇനി നരകത്തില്‍ പോകാം; രൂക്ഷപരിഹാസവുമായി യശ്വന്ത് സിന്‍ഹ

കേന്ദ്രസർക്കാരിന്റെ വാക്സിൻ നയതന്ത്രത്തെ വിമർശിച്ച് തൃണമൂൽ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ . യുഎൻ സഭയിൽ ഇന്ത്യൻ പ്രതിനിധി നാഗരാജ് നായിഡു സംസാരിച്ച വീഡിയോ ട്വീറ്റ് ചെയ്ത വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു യശ്വന്ത് സിൻഹയുടെ വിമർശനം.

‘ഈ 10 സെക്കന്റ് വീഡിയോയിലൂടെ മോദി എന്താണെന്ന് മനസ്സിലാകും. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി പറയുന്നത് കേള്‍ക്കൂ. സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനെക്കാള്‍ കൂടുതല്‍ വാക്‌സിനാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതെന്നാണ് ഇന്ത്യന്‍ പ്രതിനിധി തന്നെ പറയുന്നത്. മോദി ഇപ്പോൾ ഒരു ലോകനേതാവായിരിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് നരകത്തിലേക്ക് പോകാം' യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തു.

മാർച്ചിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ യു.എന്‍.ജി.എ ഇന്‍ഫോര്‍മല്‍ മീറ്റിംഗിനിടെയാണ് ഇന്ത്യൻ പ്രതിനിധി നാഗരാജ നായിഡുവിന്റെ പരാമർശം ഉണ്ടായത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT