Around us

കൊവിഡ് പരിശോധനയില്‍ ആള്‍മാറാട്ടം: കെഎസ്‌യു പ്രസിഡന്റ് അഭിജിത്തിനെതിരെ കേസ്

കൊവിഡ് പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനെതിരെ കേസ്. ആള്‍മാറാട്ടം, പകര്‍ച്ചവ്യാധി നിയമം എന്നിവ പ്രകാരമാണ് കേസ്. അഭിജിത്ത് പേരും വിലാസവും തെറ്റിച്ച് നല്‍കിയെന്ന് പൊലീസ് കണ്ടെത്തി. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലന്‍ നായര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അഭിയെന്ന പേരിലാണ് കെഎം അഭിജിത്ത് പരിശോധന നടത്തിയത്. വ്യാജ വിലാസമാണ് നല്‍കിയത്. കൊവിഡ് സ്ഥിരീകരിച്ച ആളെ കണ്ടെത്താനാകാത്തത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.

പോത്തന്‍കോട് പഞ്ചായത്തില്‍ 19 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. കെ എം അബി, തിരുവോണം എന്ന വിലാസത്തിലായിരുന്നു അഭിജിത്ത് പരിശോധന നടത്തിയത്. കെ എസ് യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടെ വിലാസമാണ് പരിശോധനയ്ക്കായി നല്‍കിയിരുന്നത്.

വിന്‍ എ ഡ്രീം ഹോം ക്യാംപെയിനുമായി ഷക്ലാന്‍ ഗ്രൂപ്പ്

'രാമനാരായണ്‍ ഭയ്യാര്‍' മരിച്ചതല്ല, തല്ലിക്കൊന്നതാണ്; ഉത്തരേന്ത്യയിലല്ല, വാളയാറില്‍

അംബേദ്കര്‍ മുസ്ലീം വിരുദ്ധനാണോ? അംബേദ്കറെ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ? Dr.T.S.Syam Kumar Interview

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ, നിരവധി കലാപരിപാടികൾ

മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ

SCROLL FOR NEXT