Around us

കൊവിഡ് മുക്തയായിട്ടും ഹോസ്റ്റലില്‍ നിന്നും പുറത്താക്കി; ഉടമയ്‌ക്കെതിരെ പരാതിയുമായി യുവതി

കൊവിഡ് മുക്തയായ യുവതിയെ കൊച്ചിയിലെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയതായി പരാതി. രോഗം ഭേദമായി ക്വാറന്റീനും പൂര്‍ത്തായാക്കിയ ശേഷം ഹോസ്റ്റിലിലെത്തിയപ്പോഴാണ് താമസിക്കാന്‍ അനുവദിക്കാതിരുന്നതെന്ന് യുവതി പറയുന്നു. കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് കൊല്ലം സ്വദേശിയായ യുവതി. ഹോസ്റ്റര്‍ ഉടമയ്‌ക്കെതിരെ യുവതി പരാതി നല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സഹപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ യുവതി ഹോസ്റ്റലില്‍ നിന്നും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറിയിരുന്നു. പിന്നീട് യുവതിക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തയാതിന് ശേഷം ഏഴ് ദിവസത്തെ ക്വാറന്റീനും പൂര്‍ത്തിയാക്കി. ഹോം ക്വാറന്റീനില്‍ പോയില്ലെന്ന കാരണം പറഞ്ഞാണ് ഹോസ്റ്റില്‍ കയറ്റാത്തതെന്ന് യുവതി പറയുന്നു.

ഹോസ്റ്റലില്‍ നിന്നും ഇറക്കി വിട്ടതോടെ സഹപ്രവര്‍ത്തകയുടെ വീട്ടിലേക്ക് താല്‍ക്കാലികമായി മാറി. കൊവിഡ് കാരണം ഓഫീസും അടച്ചിരിക്കുകയാണ്. ഹോസ്റ്റല്‍ അധികൃതരുടെ നടപടി നിയമവിരുദ്ധമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു. പൊലീസ് ഇടപെടുമെന്നും മന്ത്രി അറിയിച്ചു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT