Around us

കൊച്ചിയില്‍ കടുത്ത നിയന്ത്രണം; ആവശ്യമില്ലാതെ പുറത്തിറങ്ങരുത്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൊച്ചിയില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മാസ്‌ക് ധരിക്കാത്ത ആളുകള്‍ക്കെതിരെയും വ്യാപാര സ്ഥാപനങ്ങളില്‍ കൂട്ടം കൂടുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. നിയമ ലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. കൊച്ചി പോലുള്ള നഗരത്തില്‍ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വ്യാപനത്തെ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.

കൊവിഡ് ബോധവല്‍ക്കരണം ശക്തമാക്കും. പനി, ശ്വാസതടസം, തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ള ആളുകള്‍ കൃത്യമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഫോണ്‍ വഴി വിവരമറിയിക്കണം. രോഗ ലക്ഷണങ്ങള്‍ മറച്ചു വെക്കരുതെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍ദേശിച്ചു.

എറണാകുളം മാര്‍ക്കറ്റില്‍ വ്യാപാരികള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ മറ്റു മാര്‍ക്കറ്റുകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അനാവശ്യമായി മാര്‍ക്കറ്റുകളില്‍ ആളുകള്‍ എത്തുന്ന സ്ഥിതി ഉണ്ടാവരുത്. ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ മാര്‍ക്കറ്റുകളില്‍ അണു നശീകരണം നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എല്ലാ മാര്‍ക്കറ്റുകളിലും അടിയന്തര യോഗം വിളിച്ചു സ്ഥിതി വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

എറണാകുളം മാര്‍ക്കറ്റില്‍ 26പേരുടെ കോവിഡ് പരിശോധന മുന്‍പ് നടത്തിയിരുന്നു. ഇന്ന് 40 പേരുടെ സാമ്പിള്‍ ശേഖരിക്കും. കൊവിഡ് കെയര്‍ സെന്ററുകള്‍ക്കായി കെട്ടിടം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തി നടത്തണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പടുത്തും. തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരുടെ താമസ സൗകര്യങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. ഇന്സ്റ്റിട്യൂഷന്‍ ക്വാറന്റൈന്‍ ഒരുക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ അനുസരിച്ചു ജില്ലാ ഭരണ കൂടം സാമ്പത്തിക സഹായം നല്‍കും. കോണ്‍ടൈന്‍മെന്റ് സോണുകളില്‍ ബാങ്കുകള്‍ ഉള്‍പ്പടെ അടച്ചിടാനും നിര്‍ദേശം നല്‍കിയതായി മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT