Around us

സംസ്ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ; പൊതുഗതാഗതം തടസപ്പെടില്ല

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ ആരംഭിക്കും. രാത്രി 10 മുതല്‍ രാവിലെ 6 മണി വരെയാകും നിയന്ത്രണം. കര്‍ഫ്യൂ സമയത്ത് സഞ്ചാരം കര്‍ശനമായി തടയും.

എന്നാല്‍ വിമാനം, ട്രെയിന്‍, ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്ന പൊതുഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയവയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് തടസമുണ്ടാകില്ല. ആശുപത്രിയാത്ര, ചരക്ക് വാഹനങ്ങള്‍, അവശ്യ മേഖല, സേവന മേഖലയിലുള്ളവര്‍, മരണത്തെ തുടര്‍ന്നുള്ള യാത്ര എന്നിവയ്ക്കും ഇളവുണ്ടാകും.

കൊവിഡ് വ്യാപന തോത് കൃത്യമായി കണ്ടെത്താന്‍ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. സാമൂഹിക സമ്പര്‍ക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ രോഗലക്ഷണങ്ങളില്ലെങ്കിലും ആന്റിജന്‍ പരിശോധന നടത്തും.

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

SCROLL FOR NEXT