Around us

എം.വി ജയരാജന്‍ ആശുപത്രി വിട്ടു; ഒരുമാസം നിരീക്ഷണത്തില്‍ തുടരും

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ആശുപത്രി വിട്ടു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രി വിട്ടത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

വീട്ടിലേക്ക് മടങ്ങിയെങ്കിലും ഒരുമാസം നിരീക്ഷണത്തില്‍ തുടരും. കൊവിഡ് ഭേദമായതിന് ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഡോക്ടര്‍മാര്‍ ഒരുമാസത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുന്നത്. രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കാന്‍ സമയം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ജനുവരി 20നാണ് എം.വി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധിച്ചതിനാല്‍ ആരോഗ്യസ്ഥിതി ഗുരുതരമാകുകയായിരുന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരത്ത് നിന്നും വിദഗ്ധസംഘം പരിയാരം മെഡിക്കല്‍ കോളേജിലെത്തിയിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയര്‍ന്നതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT