Around us

നിയന്ത്രണം കാറ്റില്‍പ്പറത്തി ഉത്സവത്തിന് 200ലേറെ പേര്‍, തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രഭാരവാഹികള്‍ക്കെതിരെ കേസെടുത്തു

THE CUE

കോവിഡ് 19 രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര അധികൃതര്‍ക്കെതിരെ കേസ്. തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ സമാപനമായ കൂടിപ്പിരിയല്‍ ചടങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇരുന്നൂറിലേറെ പേര്‍ ചടങ്ങിനെത്തി. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാതെ തിങ്ങിക്കൂടിയതിന് തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്.

പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കെസെടുത്തതെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി ദ ക്യുവിനോട് പറഞ്ഞു. ഉത്സവങ്ങള്‍ ചടങ്ങ് എന്ന നിലയില്‍ മാത്രം ചുരുക്കണമെന്ന് മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും പല തവണയായി അഭ്യര്‍ത്ഥിച്ചിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ടിടികെ ദേവസ്വത്തിന്റെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം.

കൂടിപ്പിരിയല്‍ ചടങ്ങ് 2ന് ആരംഭിച്ച് 4 ന് ഇടയില്‍ അവസാനിപ്പിക്കണമെന്ന് പൊലിസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.സാധാരണയായി പതിനായിരത്തിലേറെ പേര്‍ പങ്കെടുക്കാറുള്ള കൂടിപ്പിരിയല്‍ ചടങ്ങ് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ക്ഷേത്രഭാരവാഹികള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ചിത്രത്തിന് കടപ്പാട് എസ് കെ മോഹന്‍/ ന്യൂസ് ഫോട്ടോഗ്രാഫര്‍

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

SCROLL FOR NEXT