Around us

എറണാകുളത്ത് അഞ്ച് പേര്‍ക്ക് കൊവിഡ്; സ്ഥിരീകരിച്ചത് ബ്രിട്ടീഷ് പൗരനൊപ്പം എത്തിയവര്‍ക്ക് 

THE CUE

എറണാകുളത്ത് അഞ്ചുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനൊപ്പം എത്തിയ സംഘത്തിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബാക്കി 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രോഗം സ്ഥിരീകരിച്ചവരെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചുപേരുടെയും നിലതൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. മൂന്നാറിലെ റിസോര്‍ട്ടില്‍ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരനെയും സംഘത്തെയും വിമാനത്തില്‍ നിന്നിറക്കിയായിരുന്നു നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നത്.

ഈ സംഘത്തില്‍ അഞ്ച് പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 30 ആയി.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT