Around us

കൊവിഡില്‍ മോഹന്‍ലാലിന്റെ സംശയങ്ങള്‍; ഉത്തരങ്ങളുമായി മെഡിക്കല്‍ കോളേജ് ഡോക്ടര്‍

കൊവിഡ് 19 പ്രതിരോധ ബോധവത്കരണത്തില്‍ നടന്‍ മോഹന്‍ലാലും. ഭീതി വേണ്ട, മുന്‍കരുതല്‍ സ്വീകരിച്ചാല്‍ വേണമെന്നാണ് വീഡിയോയിലൂടെ നല്‍കുന്ന സന്ദേശം. കൊവിഡ് 19നുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്റെ ചോദ്യങ്ങള്‍ക്ക് എറണാകുളം മെഡിക്കല്‍ കോളേജിലെ കൊറോണ കണ്‍ട്രോള്‍ നോഡല്‍ ഓഫീസറും ശ്വാസകോശരോഗ വിഭാഗം മേധാവിയുമായ ഡോക്ടര്‍ ഫത്താഹുദീനാണ് മറുപടി നല്‍കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോകാരോഗ്യ സംഘടന ലോകത്തിന് ഭീഷണിയായി പ്രഖ്യാപിച്ച കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള സംശയങ്ങളാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്. പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും പാലിക്കേണ്ട കാര്യങ്ങളെന്താല്ലാമെന്നുമാണ് ചോദ്യങ്ങള്‍. കൊറോണ വൈറസ് എന്താണെന്നതിലാണ് മോഹന്‍ലാല്‍ തുടങ്ങുന്നത്.

ആശങ്കയില്ലാതെ ജാഗ്രതയോട് മുന്നോട്ട് പോകണമെന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

കോളേജ് പയ്യൻ ലുക്കിൽ മാസ്സ് ആയി ബേസിൽ; അതിരടി പോസ്റ്റർ പുറത്ത്

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ ഉപേക്ഷിക്കുന്നു: വിജയ്

ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

RE INTRODUCING BHAVANA; 'അനോമി' വരുന്നു, 2026 ജനുവരി 30 ന് തിയറ്ററുകളിൽ

SCROLL FOR NEXT