ആരോഗ്യമന്ത്രി കെ കെ ശൈലജ  
Around us

കോവിഡ് പ്രതിരോധം: കേരളത്തിന് യുഎന്നിന്റെ ആദരം;ലോകനേതാക്കള്‍ക്കൊപ്പം ആരോഗ്യമന്ത്രി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ ആദരം. ആരോഗ്യമന്ത്രി കെ കെ ശൈലജ ലോകനേതാക്കള്‍ക്കൊപ്പം യുഎന്നിന്റെ വെബിനാറില്‍ പങ്കെടുക്കും. കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകരെയാണ് യുഎന്‍ ആദരിക്കുന്നത്.

ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍, യുഎന്‍ സെക്രട്ടറി ജനറല്‍, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ എന്നിവരും വെബിനാറില്‍ പങ്കെടുക്കുന്നുണ്ട്. ലോകപൊതുപ്രവര്‍ത്തക ദിനമായന്ന് വൈകീട്ട്് 6.30നാണ് പരിപാടി. പൊതുപ്രവര്‍ത്തകരും നേതാക്കളുമാണ് ഇതില്‍ പങ്കെടുക്കുന്നത്. കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യും. ഭാവിയില്‍ ഇത്തരം വെല്ലുവിളികളെ നേരിടാന്‍ സജ്ജമാക്കുക എന്നതാണ് യുഎന്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

യുഎന്‍ സാമ്പത്തിക - സാമൂഹ്യകാര്യ വിഭാഗമാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ പ്രതിരോധ നടപടികള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളാ മോഡല്‍ ബിബിസിയും ചര്‍ച്ച ചെയ്തിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT