Around us

തൃശൂരിലെ കൊവിഡ് ബാധിതന്‍ പോയ വഴി; റൂട്ട് മാപ്പ് പുറത്തിറക്കി

തൃശൂരില്‍ യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ 385 പേര്‍ നിരീക്ഷണത്തില്‍. സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനായുള്ള റൂട്ട് മാപ്പ് പുറത്തിറക്കി. എട്ട് ദിവസത്തിനുള്ളില്‍ ഒമ്പത് ഇടങ്ങിലാണ് സഞ്ചരിച്ചത്. രോഗിയുടെ ബന്ധുവും കുഞ്ഞും ഐസലേഷനിലാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെബ്രുവരി 29 ന് നാട്ടില്‍ എത്തിയ യുവാവ് മാര്‍ച്ച് ഏഴിന് ആശുപത്രിയില്‍ എത്തുന്നതുവരെ കല്ല്യാണ നിശ്ചയ ചടങ്ങുകളിലടക്കം വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. രോഗം വ്യാപിക്കുന്നത് തടയാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാഭരണകൂടം അറിയിച്ചു.

യുവാവ് സഞ്ചരിച്ച സ്ഥലങ്ങള്‍

തിയതി 29-02-2020

ദോഹ എയര്‍പോര്‍ട്ടില്‍ നിന്ന് ക്യുആര്‍ 514 വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്നു. 10 മണിയോടെ വീട്ടില്‍ എത്തി. കൊടുങ്ങല്ലൂരിലുള്ള അല്‍ റീം റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ചു.

തിയതി 01-03-2020

ചേറ്റുവയിലെ ബന്ധുവീടും തൊയക്കാവിലെ സഹോദരിയുടെ വീടും സന്ദര്‍ശിച്ചു.

തിയതി 02-03-2020

എന്‍എന്‍ പുരം

ലതാ ബേക്കറി ആന്‍ഡ് ഷവര്‍മാ സെന്റര്‍

തിയതി 03-03-2020

വൈകുന്നേരം മൂന്നിന് കൊടുങ്ങല്ലൂര്‍ മുഗള്‍ (കാര്‍ണിവല്‍ സിനിമാഹാള്‍)

തിയതി 05-03-2020

വെള്ളാങ്ങല്ലൂരുള്ള ചീപ്പുചിറ റിസോര്‍ട്ട്

തിയതി 06-03-2020

രാവിലെ 10.30 മുതല്‍ 12.30 വരെ

പുഴയ്ക്കലുള്ള ശോഭാ സിറ്റി

(മാക്‌സ്, ഡബ്ല്യു, സ്പാന്‍, ട്വിന്‍ബോര്‍ഡ്സ്, വിസ്മയ് എന്നീ കടകളില്‍ കയറി )

വെസ്റ്റ്ഫോര്‍ട്ടിലുള്ള ലിനന്‍ ക്ലബ്

വൈകുന്നേരം 5.30

പെരിഞ്ഞനത്തുള്ള സുരേഷ് കുമാറിന്റെ ഹോസ്പിറ്റല്‍

മര്‍വാ റെസ്റ്റോറന്റ് ( പെരിഞ്ഞനം)

തിയതി 08-03-2020

ഉച്ചയ്ക്ക് 12.00 മുതല്‍ 2.30 വരെ

പാവറട്ടി വെന്‍മേനാടുള്ള വീട്ടില്‍ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു

വൈകുന്നേരം 6.30 ന്

ജില്ലാ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തു.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT