Around us

കേരളം മാതൃക; കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഉറപ്പിക്കുന്നതിന് സുപ്രീംകോടതിയുടെ പ്രശംസ

കേരളാ മാതൃകയെ പ്രശംസിച്ച് സുപ്രീംകോടതി. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഉറപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെയാണ് സുപ്രീംകോടതി മാതൃകയാണെന്ന് പരാമര്‍ശിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് പ്രശംസ.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും എന്ത് ചെയ്യുകയാണെന്ന് സുപ്രീംകോടതി ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് 33,115 അങ്കണവാടികളിലെ 3.75 ലക്ഷം കുട്ടികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.

കൊവിഡ് 19 രോഗ പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കഴിഞ്ഞ ദിവസം സുപ്രീംകോടതി അഭിനന്ദിച്ചിരുന്നു.സംസ്ഥാനത്തെ ജയിലുകളില്‍ ഒരുക്കിയ സജ്ജീകരണത്തിനായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പ്രശംസ. രാജ്യത്തെ ജയിലുകളില്‍ കഴിയുന്നവര്‍ സുരക്ഷിതരാണോയെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT