Around us

കൊവിഡ് 19: ജനശതാബ്ദിയുള്‍പ്പെടെ 12 ട്രെയിനുകള്‍ റദ്ദാക്കി

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. ജനശതാബ്ദി, മലബാര്‍ എക്‌സ്‌പ്രെസ് ഉള്‍പ്പെടെയുള്ളവയാണ് റദ്ദാക്കിയിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി, കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി, മലബാര്‍ എക്‌സ്‌പ്രെസ്, എറണാകുളം- ലോകമാന്യ തിലക് തുരന്തോ എക്‌സ്‌പ്രെസ്, കര്‍ണാടക-മംഗളൂരു എക്‌സ്‌പ്രെസ്, മംഗലാപുരം- കോയമ്പത്തൂര്‍ എന്റര്‍സിറ്റി എക്‌സ്‌പ്രെസ് എന്നിവ റദ്ദാക്കി. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി നാളെ മുതല്‍ സര്‍വീസ് നടത്തില്ല. കണ്ണൂരില്‍ നിന്നുള്ള സര്‍വീസ് മറ്റന്നാള്‍ തൊട്ടും ഉണ്ടാകില്ല.

ജനശതാബ്ദിയും മലബാര്‍ എക്‌സപ്രെസും മാര്‍ച്ച് 31 വരെയാണ് റദ്ദാക്കിയിരിക്കുന്നത്. എട്ട് പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. പുതുക്കിയ പട്ടികയായിരിക്കും ഈ മാസം ഉണ്ടാവുകയെന്നും റെയില്‍വേ അറിയിച്ചു.

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

'പെണ്ണ് കേസു'മായി നിഖില വിമൽ; ചിത്രം ജനുവരി 16ന് തിയറ്ററുകളിലേക്ക്

ദൃശ്യത്തിന് പിന്നാലെ ബിഗ് ഡീൽ; നിവിനൊപ്പം 100 കോടിയുടെ മൾട്ടി-ഫിലിം പാർട്ണർഷിപ്പ് പ്രഖ്യാപിച്ച് പനോരമ സ്റ്റുഡിയോസ്

ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

SCROLL FOR NEXT