Around us

കൊവിഡ് നിരീക്ഷണത്തിലുള്ള ബന്ധുവിനെ കടത്തിക്കൊണ്ടുപോയി; കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അറസ്റ്റില്‍

കണ്ണൂരില്‍ കൊവിഡ് 19 നിരീക്ഷണത്തിലുള്ളയാളെ കടത്തിക്കൊണ്ടു പോയ സംഭവത്തില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അറസ്റ്റില്‍. കണ്ണൂര്‍ കോര്‍പറേഷനിലെ മുസ്ലിംലീഗ് അംഗം ഷഫീഖാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ സൗകര്യമില്ലെന്നെന്ന കാരണത്താലാണ് ബന്ധുവിനെ ഷഫീഖ് കൂട്ടിക്കൊണ്ടുപോയത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. താണ കൗണ്‍സിലറാണ് ഷഫീഖ്. അനിയന്റെ ഭാര്യാ പിതാവിനെയാണ് നിരീക്ഷണ വാര്‍ഡില്‍ നിന്നും ഷഫീഖ് ഇറക്കികൊണ്ട് പോയത്. വീട്ടിലെത്തിച്ച ഇയാള്‍ ബന്ധുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായും ആരോപണമുണ്ട്. ഇതിനെ തുടര്‍ന്നാണ് ഷഫീഖിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.

മിനിഞ്ഞാന്ന് രാത്രിയാണ് ബന്ധു ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലെത്തിയത്. താണയിലെ പട്ടികജാതി-പട്ടിക വര്‍ഗ ഹോസ്റ്റലിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്. ഇവിടെ സൗകര്യങ്ങളില്ലെന്ന് ഇയാള്‍ അന്ന് തന്നെ ആരോപിച്ചിരുന്നു.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT