Around us

രമേശ് നല്ല വണ്ണം പ്രവര്‍ത്തിച്ചു, തല്ലിപ്പൊളിക്കല്‍ അല്ല പ്രതിപക്ഷത്തിന്റെ കടമയെന്ന് ഉമ്മന്‍ചാണ്ടി

രമേശ് ചെന്നിത്തല യുഡിഎഫിന്റെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നാലുവര്‍ഷം ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. തല്ലിപ്പൊളിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ ശക്തി എന്ന് ചിലര്‍ വിശ്വസിക്കുന്നു. അത് പറയുന്നവര്‍ കാണുന്നത് മറ്റുള്ളവരുടെ ഉദാഹരണമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റേയോ യുഡിഎഫിന്റേയോ ശൈലി അങ്ങനെയല്ലെന്നും ഉമ്മന്‍ചാണ്ടി. മനോരമാ ന്യൂസ് നേരേ ചൊവ്വേയിലാണ് പ്രതികരണം.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ, പാര്‍ട്ടിയെ നയിക്കാന്‍ മുന്നില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി പറയുന്നതു പോലെ ചെയ്യുമെന്നും പാര്‍ട്ടി പറഞ്ഞാല്‍ ഏതു ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. .

കേരളം എത്രയോ വര്‍ഷമായി ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും ഉണ്ടാക്കിയ നേട്ടങ്ങള്‍ ആണ് കൊവിഡ് കാലത്ത് ഗുണം ചെയ്തതെന്നും ഉമ്മന്‍ചാണ്ടി. കൊവിഡ് 19 വന്ന അവസരത്തില്‍ ആ പാരമ്പര്യം നിലനിര്‍ത്താന്‍ കഴിഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ വലിയ സേവനമാണ് ചെയ്തിരിക്കുന്നത്.നമ്മുടെ അടിസ്ഥാന ബലമാണ് പ്രകടമാകുന്നത്. വിവാദത്തിനില്ല. ലോക്ക് ഡൗണ്‍ വിജയിപ്പിച്ചത് പൊലീസിന്റെ കഠിനാധ്വാനമാണ്. കുറവുകളും പോരായ്മകളും ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT