Around us

12 പേര്‍ക്ക് കൂടി കോവിഡ്, നാടിന്റെ നന്മയ്ക്കായി നിലപാട് കടുപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

THE CUE

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശനിയാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ഗള്‍ഫില്‍ നിന്ന് എത്തിയവര്‍ക്കാണ്. ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 52 പേര്‍ക്കാണ്.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരും തുരങ്കം വെക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. അവര്‍ക്ക് കൂടിയാണ് ഈ ക്രമീകരണം എന്നോര്‍ക്കണം. തങ്ങള്‍ക്ക് രോഗം വരില്ലെന്ന നിലപാടിലാണ് ചിലര്‍.നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പൊലീസ് ഇടപെടും. എസ്പിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കും. അങ്ങനെ വരുമ്പോള്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നടപടകളിലേക്ക് പോകേണ്ടിവരും. നാടിന്റെ നന്മയ്ക്കായി സര്‍ക്കാരിന് നിലപാട് കടുപ്പിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സംരക്ഷിക്കാന്‍ ഒരുവിഭാഗം ഉറക്കമൊഴിച്ചിരിക്കുകയാണ്. എല്ലാവരു ചേര്‍ന്ന് ഈ പ്രതിസന്ധിഘട്ടത്തെ മറികടക്കാന്‍ ശ്രമിക്കുകയാണ്.

സമൂഹത്തെ വഞ്ചിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. മാധ്യമങ്ങള്‍ ഇത്തരം ആളുകളെ ന്യായീകരിക്കരുത്. നിരുത്തരവാദിത്തത്തിന്റെ ഉദാഹരണമാണ് കാസര്‍കോട് സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് പോകേണ്ടി വരും

മാര്‍ച്ച് 21ന് കോവിഡ് ബാധ സ്ഥിരീകരിച്ചതില്‍ മൂന്ന് പേര്‍ കണ്ണൂരും ആറ് പേര്‍ കാസര്‍ഗോഡ് ജില്ലയിലും മൂന്ന് പേര്‍ എറണാകുളത്തും ആണ്. ആശുപത്രി നിരീക്ഷണത്തില്‍ ഉള്ളത് 228 പേരാണ്. 53,013 പേരാണ് ആകെ നിരീക്ഷണത്തില്‍ ഉള്ളത്. 3716 സാമ്പിളുകള്‍ ശനിയാഴ്ച പരിശോധനക്ക് അയച്ചിട്ടുണ്ട്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT