Around us

ഹോം ക്വാറന്റൈന്‍ ലംഘനത്തിന് പിടിവീഴും, ലോക്ക് ഡൗണ്‍ ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധന

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും, ഇളവുകളും ഉറപ്പുവരുത്താന്‍ പൊലീസ്. വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നത് കണ്ടെത്താന്‍ മിന്നല്‍ പരിശോധന നടത്തും.

നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. ബൈക്ക് പട്രോളിംഗും ഷാഡോ പൊലീസിനെയും ഉപയോഗിച്ച് പരിശോധന നടത്താനും തീരുമാനമുണ്ട്.

വാര്‍ഡ് തലസമിതികളും ബൈക്ക് പട്രോളിംഗ് ടീമും നടത്തിയ പരിശോധനയില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയിരുന്നു. ഓട്ടോയിലും ബൈക്കിലും കാറുകളിലും അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് തടയാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാസ്‌ക് ഉപയോഗിക്കാതെ പുറത്തിറങ്ങുന്നതിനെതിരെയും നടപടിയുണ്ടാകും. വീട്ടുനിരീക്ഷണം ലംഘിക്കുന്നവരെ സര്‍ക്കാര്‍ ക്വറന്റൈന്‍ സെന്ററിലേക്ക് മാറ്റാനാണ് തീരുമാനം.

റോഷൻ മാത്യുവും സെറിൻ ശിഹാബും പ്രധാന വേഷങ്ങളിൽ; 'ഇത്തിരി നേര’ത്തിന്റെ ടീസർ റിലീസ് ചെയ്തു

ലോകയുടെ വിജയം കാണുമ്പോൾ വലിയ സന്തോഷം, ചിത്രം കണ്ടിട്ട് കല്യാണിക്ക് മെസ്സേജ് അയച്ചിരുന്നു: മമിത ബൈജു

'മലയാളികളെ മോശമായി ചിത്രീകരിച്ചു എന്ന് കരുതുന്നില്ല'; 'പരംസുന്ദരി' ട്രോളുകളിൽ രഞ്ജി പണിക്കർ

Prithviraj in BEAST MODE; കിടിലൻ ഗ്ലിംപ്സ് വീഡിയോയുമായി 'ഖലീഫ' ടീം

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

SCROLL FOR NEXT