Around us

കൊവിഡിന് മന്ത്രിച്ച് ഊതിയ വെള്ളം; കൊച്ചിയില്‍ യുവതി പിടിയില്‍

കൊവിഡ് 19 രോഗത്തിന് വ്യാജ ചികിത്സ നടത്തിയ യുവതി പിടിയില്‍. എറണാകുളം ചേരാനല്ലൂര്‍ സംസം മന്‍സിലില്‍ ഹാജിറയാണ് അറസ്റ്റിലായത്. കൊവിഡ് രോഗിയാണെന്ന പറഞ്ഞെത്തിയ ആള്‍ക്ക് മന്ത്രിച്ച് ഊതിയ വെള്ളം നല്‍കി ചികിത്സിക്കുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആലുവ സ്വദേശിയുടെ പരാതിയിലാണ് പൊലീസ് ഹാജിറയെ പിടികൂടിയത്. മാരക രോഗങ്ങള്‍ വരെ ചികിത്സിച്ച് ഭേദമാക്കുമെന്ന് അവകാശപ്പെട്ട ഹാജിറയുടെ സമീപം കൊവിഡ് രോഗിയാണെന്ന വ്യാജേനയെത്തിയാണ് ചികിത്സ തേടിയത്. മന്ത്രിച്ച് ഊതിയ വെള്ളം നല്‍കി. ഇതിന്റെ വീഡിയോ ഉള്‍പ്പെടെയാണ് പൊലീസിന് നല്‍കിയത്.

പൊലീസ് ചേരാനല്ലൂരിലെ വീട്ടിലെത്തി പരിശോധന നടത്തി.മന്ത്രവാദവും ഇവിടെ നടത്തുന്നതായി കണ്ടെത്തി. വ്യാജ ചികിത്സ നടത്തുന്നതിനുള്ള തെളിവുകള്‍ ലഭിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT