Around us

'കൊവിഡിനിടെ കുടിവെള്ളത്തിന് വില കൂട്ടുന്നു'; കടുത്ത നടപടിയെന്ന് എറണാകുളം ജില്ലാ കളക്ടര്‍

കൊവിഡ് 19 ജാഗ്രത തുടരുന്നതിനിടെ കുടിവെള്ളത്തിന് വില വര്‍ധിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ഫ്‌ളാറ്റുകളിലും റെസിഡന്‍സ് അസോസിഷനുകളിലും നിരവധി പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഈ സാഹചര്യം മുതലെടുത്ത് കുടിവെള്ളത്തിന് വില വര്‍ധിപ്പിക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എറണാകുളം ജില്ലയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി കര്‍ശന പരിശോധന നടക്കുന്നുണ്ട്. ഏഴ് വകുപ്പുകളെ ഏകോപിപ്പിച്ചാണ് നടപടി. ജല അതോറിറ്റിയുടെ കേന്ദ്രങ്ങളില്‍ നിന്നുള്ള വെള്ളം മാത്രമേ വിതരണം ചെയ്യാവൂവെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് നിര്‍ദേശം നല്‍കിയിരുന്നു.

ഗുണനിലവാരമില്ലാത്ത വെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കര്‍ശന നടപടികളും നേരത്തെ സ്വീകരിച്ചിരുന്നു. വിതരണം ചെയ്ത് കൊണ്ടിരുന്ന ഗുണനിലവാരമില്ലാത്ത വെള്ളം കെട്ടിട ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിച്ചാല്‍ മതിയെന്നായിരുന്നു ജില്ലാ ഭരണകൂടം ടാങ്കര്‍ ഉടമകള്‍ക്ക് നല്‍കിയ നിര്‍ദേശം.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT