Around us

2.5 ലക്ഷം മുറികള്‍ ; പ്രവാസികള്‍ക്കായി സജ്ജീകരണങ്ങളൊരുക്കി സര്‍ക്കാര്‍ 

THE CUE

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശങ്ങളിലുള്ള മലയാളികള്‍ കൂട്ടത്തോടെയെത്തിയാല്‍, നിരീക്ഷണത്തില്‍ കഴിയാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത് വേഗത്തിലാക്കി സര്‍ക്കാര്‍. ഇതിനകം രണ്ടരലക്ഷം മുറികള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ഒന്നേകാല്‍ ലക്ഷം മുറികളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ -4000 കിടക്കകള്‍, വയനാട് - 135 കെട്ടിടങ്ങള്‍, കോഴിക്കോട് - 15000 മുറികള്‍, മലപ്പുറം - 15,000 കിടക്കകള്‍, തൃശൂര്‍ - 7581 മുറികള്‍, ആലപ്പുഴ-10,000 കിടക്കകള്‍ പത്തനംതിട്ട -8100 മുറികള്‍, തിരുവനന്തപുരം -7500 മുറികള്‍ എന്നിങ്ങനെയാണ് ഇതുവരെ തയ്യാറാക്കിയിട്ടുള്ളത്. എംഇഎസ് 150 കെട്ടിടങ്ങളും മുസ്ലിംലീഗും അനുബന്ധ ഘടകങ്ങളും ഉപയോഗയോഗ്യമായ മുഴുവന്‍ കെട്ടിടങ്ങളും കൈമാറും.

ആലപ്പുഴയില്‍ പുരവഞ്ചികളില്‍ രണ്ടായിരം കിടക്കകള്‍ തയ്യാറാക്കിയിട്ടുണ്ട്. വയനാട്ടില്‍ റിസോര്‍ട്ടുകളും വില്ലകളുമടക്കം 135 കെട്ടിടങ്ങളാണ് കൊവിഡ് കെയര്‍ സെന്ററുകളാക്കിയത്. മറ്റിടങ്ങളില്‍ ഇത്തരത്തിലെല്ലാം ഉപയോഗിക്കാവുന്ന കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കി വരികയുമാണ്. തിരികെയെത്തുന്നവരെ പാര്‍പ്പിക്കാന്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ കണ്ടെത്താനും ക്രമീകരണങ്ങളൊരുക്കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്. ലക്ഷക്കണക്കിന് മലയാളികളാണ് ഗള്‍ഫ് നാടുകളിലുള്‍പ്പെടെയുള്ളത്. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മലപ്പുറത്താണ്. കുടുംബത്തോടൊപ്പം വിദേശങ്ങളില്‍ കഴിയുന്നവരുടെ എണ്ണവും ഇവിടെ കൂടുതലാണ്. കുടുംബത്തോടൊപ്പം മടങ്ങുന്നവര്‍ക്ക് പണം നല്‍കി ഉപയോഗിക്കാവുന്ന എസി സൗകര്യത്തോടെയുള്ള വീടുകളും വില്ലകളും ഒരുക്കുന്നുണ്ട്. ചെറിയ തുകയ്ക്കുള്ളതും പൂര്‍ണമായി സൗജന്യമായവയും തയ്യാറാക്കുന്നുണ്ട്.

അതേസമയം പ്രവാസികളെ തിരികെയെത്തിക്കാന്‍ നടപടിയെടുക്കേണ്ടത് കേന്ദ്രമാണ്. രോഗവ്യാപനം ചെറുക്കാന്‍, എവിടെയാണോ ഉള്ളത് അവിടെതന്നെ പ്രവാസികള്‍ സുരക്ഷിതമായി തുടരണമെന്നതാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്നാല്‍ മാതൃരാജ്യങ്ങള്‍ അവരുടെ പൗരന്‍മാരെ തിരികെ കൊണ്ടുപോയില്ലെങ്കില്‍ തൊഴില്‍ കരാര്‍ പുനപ്പരിശോധിക്കുന്നതടക്കം കര്‍ശന നടപടികളുണ്ടാകുമെന്ന് യുഎഇയുടെ മുന്നറിയിപ്പുമുണ്ട്. യുഎഇയില്‍ പത്തുലക്ഷം മലയാളികളുണ്ടെന്നാണ് കണക്ക്.

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

'ഗുരുവായൂരമ്പല നടയിൽ എനിക്ക് വേണ്ടിയെടുത്ത സിനിമയല്ല, പ്രേക്ഷകർക്ക് വേണ്ടിയെടുത്ത സിനിമയാണ്'; വിപിൻ ദാസ്

RR V/S KCR V/S MODI ; തെലങ്കാന ആര് കൊണ്ടുപോവും ?

SCROLL FOR NEXT