Around us

ഉത്തരേന്ത്യയില്‍ കാല്‍നടയായും ബസ്സുകളില്‍ തിക്കിത്തിരക്കിയും അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം ; സുരക്ഷയൊരുക്കാതെ സര്‍ക്കാരുകള്‍ 

THE CUE

കൊവിഡ് 19 ബാധയെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലായതോടെ ഉത്തരേന്ത്യയില്‍ നിന്നുള്ള അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം തുടരുന്നു. ആളുകള്‍ വന്‍തോതില്‍ തമ്പടിക്കുന്നതിന്റെയും ലഭ്യമായ ബസ്സുകളില്‍ കയറാന്‍ തിക്കിത്തിരക്കുന്നതിന്റെയും റാലിയായി അനേകം കിലോമീറ്റുകള്‍ കാല്‍നട യാത്ര തുടരുന്നതിന്റെയും നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. എന്നിട്ടും ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കാനോ മതിയായ സുരക്ഷയൊരുക്കാനോ വിവിധ സംസ്ഥാന സര്‍ക്കാരുകളോ കേന്ദ്രസര്‍ക്കാരോ സന്നദ്ധമായിട്ടില്ല. ഡല്‍ഹിയില്‍ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് ഉത്തര്‍പ്രദേശുകാരാണ് സ്വന്തം നാടുപിടിക്കാനായി കൂട്ടത്തോടെ ശ്രമം തുടരുന്നത്. ഉത്തര്‍പ്രദേശില്‍ കുടുങ്ങിയവരും കാല്‍നടയായടക്കം പുറത്തേക്ക് കടക്കാനുള്ള ശമത്തിലാണ്. നിരവധി പേര്‍ അതിര്‍ത്തി മേഖലകളില്‍ തമ്പടിച്ചിട്ടുമുണ്ട്.

ആള്‍ക്കൂട്ടം രൂപപ്പെട്ട് കൊറോണ വൈറസ് വ്യാപനം കൂടുതല്‍ ഗുരുതരമാകാതിരിക്കാനാണ് ലോക്ക് ഡൗണ്‍. എന്നാല്‍ ഉപജീവനമാര്‍ഗം ഇല്ലാതാവുകയും ഭക്ഷണം ലഭിക്കാത്ത അവസ്ഥയുമുണ്ടായതോടെയാണ് അതിഥി തൊഴിലാളികള്‍ തങ്ങളുടെ നാടുകളിലേക്ക് തിരികെ പോകാന്‍ തുനിഞ്ഞത്. കൂടാതെ താമസ സൗകര്യങ്ങള്‍ ലഭിക്കാത്തതും ഇവരെ കടുത്ത പ്രയാസത്തിലാക്കി. നിവൃത്തിയില്ലാതെ സ്വന്തം നാടുകളിലേക്ക് ഇവര്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പക്ഷേ ഇവര്‍ക്ക് സുരക്ഷിതത്വമൊരുക്കുന്നതില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോ കേന്ദ്രമോ ജാഗ്രത പുലര്‍ത്തുന്നുമില്ല. കൂട്ടംകൂടല്‍, കൊവിഡ് 19 വന്‍തോതില്‍ പടരാനുള്ള സാഹചര്യമൊരുക്കുമെന്ന് അറിഞ്ഞിട്ടും ഇവര്‍ക്ക് വേണ്ട ക്രമീകരണങ്ങളും സുരക്ഷയും ബന്ധപ്പെട്ടവര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. സര്‍ക്കാരുകളുടെ അനാസ്ഥ രോഗവ്യാപനം സംബന്ധിച്ച് ആശങ്കകള്‍ക്കും വഴിവെച്ചിട്ടുണ്ട്. ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ലെന്ന് അതിഥി തൊഴിലാളികള്‍ വ്യക്തമാക്കുന്നു.

നാടുകളിലേക്ക് തിരികെ പോകാന്‍ ഡല്‍ഹി ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍ ആയിരക്കണക്കിനാളുകള്‍ കൂട്ടം കൂടിയതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഡല്‍ഹി യുപി അതിര്‍ത്തി മേഖലകളായ ഗാസിപ്പൂര്‍, വസീര്‍പൂര്‍, ഹരിയാന അതിര്‍ത്തിയായ ഗുഡ്ഗാവ് ബദര്‍പൂര്‍ തുടങ്ങിയ ഇടങ്ങളിലൊക്കെ ആയിരക്കണക്കിന് തൊഴിലാളികള്‍ തമ്പടിച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആയിരം ബസ്സുകള്‍ ഇറക്കിയിരുന്നു. എന്നാല്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ പ്രത്യേക ക്രമീകരണങ്ങളൊന്നുമില്ല. ബസ്സുകളില്‍ കയറിപ്പറ്റാന്‍ ആളുകള്‍ തിക്കിത്തിരക്കുകയാണ്. ലോക്ക് ഡൗണ്‍ നിബന്ധനകളെല്ലാം ലംഘിക്കുന്ന നിലയിലാണ് യുപി സര്‍ക്കാര്‍ തന്നെ ഏര്‍പ്പെടുത്തിയ ബസ് യാത്ര. ആരും തിരിച്ചുപോകേണ്ടതില്ലെന്നും എല്ലാവര്‍ക്കും ഭക്ഷണവും താത്കാലിക താമസ കേന്ദ്രങ്ങളുമൊരുക്കുമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഫലപ്രദമായ നടപടികള്‍ ഇനിയും ഇവരിലേക്കെത്തിയിട്ടില്ല.

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

SCROLL FOR NEXT