Around us

കൊവിഡ് 19 : മാര്‍ച്ച് 25 വരെ രാജ്യത്തെ മുഴുവന്‍ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കുന്നു 

THE CUE

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ ട്രെയിന്‍ സര്‍വീസുകളും ഈ മാസം 25 വരെ റദ്ദാക്കുന്നു. റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ഓടുന്നവ യാത്ര പൂര്‍ത്തിയാക്കും. ഞായറാഴ്ച അര്‍ധരാത്രിമുതല്‍ പുതിയ സര്‍വീസുകള്‍ നടത്തേണ്ടതില്ലെന്നാണ് തീരുമാനം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യം ഇന്ന് ജനതാ കര്‍ഫ്യൂവിലൂടെ കടന്നുപോവുകയാണ്.

അതേസമയം മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, ബീഹാര്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ പഞ്ചാബും മാര്‍ച്ച് 31 വരെ പൂര്‍ണമായ അടയ്ക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് കൊറോണ ബാധയെ തുടര്‍ന്നുള്ള മരണം അഞ്ചായി. മഹാരാഷ്ട്ര സ്വദേശിയായ 56 കാരനാണ് മരിച്ചത്. രാജ്യത്ത് 324 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 41 പേര്‍ വിദേശികളാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍. ഇവിടെ 84 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കെഎസ്ആര്‍ടി സര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയാണെന്ന് മന്ത്രി എകെ ശശീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT