Around us

കൂടത്തായ്: മോഹന്‍ലാല്‍ സിനിമയ്ക്കും സീരിയലിനും എതിരെ കുടുംബം കോടതിയില്‍ ; അണിയറക്കാര്‍ക്ക്‌ നോട്ടീസ് 

THE CUE

കൂടത്തായ് കൊലപാതക പരമ്പരക്കേസിനെ ആധാരമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് താമരശേരി മുന്‍സിഫ് കോടതിയുടെ നോട്ടീസ്‌. മുഖ്യപ്രതിയായ ജോളി തോമസിന്റെ മക്കളായ റെമോ റോയ്, റെനോള്‍ഡ്, ഇവരുടെ പിതൃസഹോദരി റെഞ്ജി വില്‍സണ്‍ എന്നിവര്‍ അഭിഭാഷകന്‍ മുഹമ്മദ് ഫിര്‍ദൗസ് മുഖേന നല്‍കിയ ഹര്‍ജിയിലാണ് നടപടി. ആശിര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്‌ളവേഴ്‌സ് ടിവി തുടങ്ങിയ കക്ഷികള്‍ക്കാണ് നോട്ടീസ് അയച്ചത്. ജനുവരി 13ന് ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ള നിര്‍മ്മാതാക്കള്‍ കോടതിയില്‍ ഹാജരാകണം.

കൊല്ലപ്പെട്ട റോയ് തോമസിന്റെയും, ഭാര്യയും മുഖ്യപ്രതിയുമായ ജോളി തോമസിന്റെയും മക്കളാണ് 20 വയസ്സുള്ള റമോ റോയിയും 15 വയസ്സുള്ള റെനോള്‍ഡ് റോയിയും. റോയ് തോമസിന്റെ സഹോദരിയാണ് റെഞ്ചി വില്‍സണ്‍. ഇതിനകം തന്നെ റെമോ റോയ്, റെനോള്‍ഡ് റോയ് എന്നിവര്‍ വലിയ മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോവുകയാണെന്നും, എരിവും പുളിയും ചേര്‍ത്ത് സിനിമകളും സീരിയലുകളും ഒരുക്കുന്നത് ഇവരെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതും മാനസിക ഭാവി തകര്‍ക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ആശിര്‍വാദ് സിനിമാസ്‌ ഉടമ ആന്റണി പെരുമ്പാവൂര്‍ കൂടത്തായ്‌ സംഭവത്തെ ആസ്പദമാക്കി സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേല്‍ ജോളി എന്ന പേരില്‍ ഇതേ ഇതിവൃത്തത്തില്‍ സിനിമയുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. ഒപ്പം ഫ്‌ളവേഴ്‌സ് ടിവിയുടെ കൂടത്തായ് എന്ന പരമ്പര വരുന്ന തിങ്കളാഴ്ച ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യാനിരിക്കുകയുമാണ്. കൊലപാതകക്കേസില്‍ വിചാരണ തുടങ്ങും മുന്‍പേ സിനികളും സീരിയലുകളും പ്രഖ്യാപിക്കപ്പെടുകയായിരുന്നു.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT