Around us

ഫോണിലൂടെ യുവതിയോട് അശ്ലീലം പറഞ്ഞെന്ന കേസ്: നടന്‍ വിനായകന് ജാമ്യം

യുവതിയോട് ഫോണില്‍ അശ്ലീലം പറഞ്ഞെന്ന കേസ് നടന്‍ വിനായകന് ജാമ്യം. പൊതുപ്രവര്‍ത്തകയായ കോട്ടയം സ്വദേശിനിയാണ് വിനായകനെതിരെ പരാതി നല്‍കിയത്. ഒരു ചടങ്ങിലേക്ക് ക്ഷണിക്കാന്‍ 2019 ഏപ്രില്‍ 18ന് കല്‍പ്പറ്റയില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വിനായകന്‍ അശ്ലീലം പറയുകയും അപമാനിക്കുകയുമായിരുന്നുവെന്നാണ് പരാതി.

സംഭവം നടന്ന സ്ഥലമായതിനാലാണ് കല്‍പ്പറ്റ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായ വിനായകനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ലൈംഗിക ചുവയോടെ മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

പരമാവധി ഒരു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. നാലുമാസത്തോളം നീണ്ട അന്വേഷണത്തിനുശേഷം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ ഹാജരായ വിനായകന്‍ ജാമ്യമെടുത്ത് മടങ്ങുകയായിരുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT